മകളെ കൊല്ലാന്‍ ശ്രമിച്ച അച്ഛൻ അറസ്റ്റിൽ
1589353
Friday, September 5, 2025 1:57 AM IST
പയ്യന്നൂര്‍: മകളെ ക്രൂരമായി മര്‍ദിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത അച്ഛനെ പയ്യന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തു. കരിവെള്ളൂര്‍ പാലത്തറയിലെ അശ്വിനിയുടെ പരാതിയില്‍ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകളില്‍ കേസെടുത്തതിനെ തുടര്‍ന്നാണ് അച്ഛൻ കെ.വി. ശശിയെ (55) പോലീസ് ചെയ്തത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് മകളുടെ പരാതിക്കാസ്പദമായ സംഭവം.
അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് ചോദ്യം ചെയ്തതില്‍ പ്രകോപിതനായ അച്ഛന് മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കൈയിലുണ്ടായിരുന്ന വാളുകൊണ്ട് വെട്ടാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. വാളുകൊണ്ടുള്ള വെട്ട് കൈകൊണ്ട് തടുക്കാനായതിനാലാണ് മരണം സംഭവിക്കാതിരുന്നതെന്ന് പരാതിയിലുണ്ട്.
കാലുകൊണ്ട് ചവിട്ടിയും മുടിക്ക് കുത്തിപ്പിടിച്ച് ദേഹോപദ്രവമേല്പ്പിച്ചതിലും പരിക്കേറ്റ് ചെറുവത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പരാതിക്കാരി പോലീസിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരുന്നത്.