കാർ കേടുവരുത്തിയതിന് കേസെടുത്തു
1589594
Sunday, September 7, 2025 2:43 AM IST
വളപട്ടണം: നിർത്തിയിട്ട കാർ കന്പിക്കഷ്ണം കൊണ്ട് വരഞ്ഞ് കേടുവരുത്തിയെന്ന പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്തു. കളരിവാതുക്കലിലെ സുഹ്റാസിൽ കെ.സി. മജ്നാസിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന 55 വയസ് തോന്നിക്കുന്നയാൾക്കെതിരെയാണ് കേസെടുത്തത്.
വളപട്ടണം മന്നയിലെ അടച്ചിട്ട ഒരു കടയുടെ മുന്നിൽ നിർത്തിയിട്ട കാറിൽ ഇരുന്ന് ഫോണിൽ സംസാരിക്കുന്നതിനിടെ കണ്ടാലറിയാവുന്ന ആൾ കന്പി കഷ്ണം കൊണ്ട് കാറിന്റെ ബോഡിയിൽ വരഞ്ഞ് പെയിന്റിന് കേടുവരുത്തിയെന്നാണ് പരാതി.