ശ്രീകണ്ഠപുരത്ത് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം: ഉപകരണങ്ങൾ കത്തിനശിച്ചു
1589358
Friday, September 5, 2025 1:57 AM IST
ശ്രീകണ്ഠപുരം: സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം. ഒരുലക്ഷം രൂപ വിലവരുന്ന ഉപകരണങ്ങൾ കത്തിനശിച്ചു. ശ്രീകണ്ഠപുരം ഐഎംസി ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ 12.10നായിരുന്നു തീപിടിച്ചത്. അത്യാഹിത വിഭാഗത്തിലെ ഡെഫിബ്രിലേറ്റർ എന്ന ഉപകരണത്തിൽ നിന്നാണ് തീ പടർന്നതെന്ന് സംശയിക്കുന്നു. സംഭവസമയം അത്യാഹിത വിഭാഗത്തിൽ ആറ് രോഗികളും മൂന്ന് നഴ്സുമാരും ഒരു ഡോക്ടറുമാണ് ഉണ്ടായിരുന്നത്. ഉപകരണത്തിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. തീയും പുകയും പടർന്നതോടെ ജീവനക്കാർ തീയണക്കാൻ ശ്രമിച്ചു.
രോഗികളെ ഉടൻ മറ്റ് സ്ഥലത്തേയ്ക്ക് മാറ്റുകയും ചെയ്തു.വിരമറിയിച്ചതിനെത്തുടർന്ന് തളിപ്പറമ്പിൽ നിന്ന് ഫയർഫോഴ്സ് സംഘവും ശ്രീകണ്ഠപുരത്ത് നിന്ന് പോലീസും സ്ഥലത്തെത്തിയിരുന്നു. ഗ്രേഡ് അസി.സ്റ്റേഷന് ഓഫീസര്‍ കെ.വി.സഹദേവന് ഫയര്‍ ആൻഡ് റസ്ക്യൂ ഓഫീസര്‍മാരായ വൈശാഖ് പ്രകാശന്, പി. വിപിന്‍, സി. അഭിനേഷ്, ജി. കിരണ്‍, ഹോംഗാര്‍ഡുമാരായ വി. ജയന്, കെ. സജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.