മലബാർ കാത്തലിക് ബിഷപ്സ് കോൺഫറൻസ് നടത്തി
1589354
Friday, September 5, 2025 1:57 AM IST
താമരശേരി: ഉത്തരകേരള (മലബാർ) കാത്തലിക് ബിഷപ്സ് കോൺഫറൻസ് താമരശേരി മേരി മാതാ കത്തീഡ്രലിൽ നടന്നു. രണ്ടു ദിവസങ്ങളിലായി നടന്ന കോൺഫറൻസിൽ ഇന്നലെ രാവിലെ നടന്ന ദിവ്യബലിയിൽ മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം മുഖ്യകാർമികത്വം വഹിച്ചു.
ബത്തേരി രൂപത അധ്യക്ഷൻ ജോസഫ് മാർ തോമസ് വചന സന്ദേശം നൽകി. തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, താമരശേരി രൂപത അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, കോഴിക്കോട് അതിരൂപത ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല, സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി, മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം, കോട്ടയം രൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, ആർച്ച്ബിഷപ് എമരിറ്റസുമാരായ മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞറളക്കാട്ട് എന്നിവർ സഹകാർമികത്വം വഹിച്ചു.
തുടർന്ന് നടന്ന യോഗത്തിൽ കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിച്ചു.
താമരശേരി രൂപത ചാൻസിലർ ഫാ. സെബാസ്റ്റ്യൻ കവളക്കാട്ട്, പ്രൊക്കുറേറ്റർ ഫാ. ജോർജ് മുണ്ടനാട്ട്, താമരശേരി മേരി മാതാ കത്തീഡ്രൽ വികാരി ഫാ. തോമസ് ചിലമ്പിക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.