മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെന്റർ പ്രവർത്തനം തുടങ്ങി
1589374
Friday, September 5, 2025 1:58 AM IST
കൂത്തുപറമ്പ്: നഗരസഭയുടെ നേതൃത്വത്തിൽ പാലാപ്പറമ്പിൽ നിർമിച്ച മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെന്റർ വി. ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു. സർക്കാർ സഹായത്തോടെ 45 ലക്ഷം രൂപ ചെലവഴിച്ചാണ് റിക്കവറി സെന്റർ നിർമിച്ചത്. നഗരസഭയിലെ ഹരിതകർമ സേനാംഗങ്ങൾ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ ഈ കേന്ദ്രത്തിൽ വേർതിരിച്ച് വിവിധ കമ്പനികൾക്ക് കൈമാറും. നഗരസഭ ചെയർപേഴ്സൺ വി. സുജാത അധ്യക്ഷത വഹിച്ചു.
എൻജിനിയർ എം. റഷീദ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർമാൻ വി. രാമകൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ലിജി സജേഷ്, കെ.വി. രജീഷ്, കെ. അജിത, കെ.കെ. ഷമീർ, എം.വി. ശ്രീജ, വാർഡ് അംഗം എം.എൻ. അബ്ദുൾ റഹ്മാൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ. ധനഞ്ജയൻ, അഷറഫ് ഹാജി, സി.കെ. സുരേഷ് ബാബു, മുഹമ്മദ് റാഫി, ഹെൽത്ത് ഇൻസ്പെക്ടർ പി.ജി. അജിത്ത്, ക്ലീൻസിറ്റി മാനേജർ കെ.സി. ലതീഷ് എന്നിവർ പ്രസംഗിച്ചു.