വിനോദ വിജ്ഞാന കേന്ദ്രത്തിന് തറക്കല്ലിട്ടു
1589373
Friday, September 5, 2025 1:58 AM IST
കേളകം: എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കേളകം പഞ്ചായത്തിലെ ഒന്നാം വാർഡിൽ 55 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന വളയംചാൽ വിനോദ വിജ്ഞാന കേന്ദ്രത്തിന് തറക്കല്ലിട്ടു. വളയംചാലിൽ നടന്ന ചടങ്ങിൽ ഡോ. വി. ശിവദാസൻ എംപി തറക്കല്ലിടീൽ ചടങ്ങ് നിർവഹിച്ചത്.
ലൈബ്രറി, യോഗ സെന്റർ, മിനി ഹാൾ, കളിസ്ഥലം എന്നീ സൗകര്യങ്ങളോടുകൂടിയാണ് വിനോദ വിജ്ഞാന കേന്ദ്രം ഒരുക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പ്രീത ഗംഗാധരൻ, ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമി, പഞ്ചായത്തംഗങ്ങായ ജോണി പാമ്പാടിയിൽ, ലീലാമ്മ ജോണി, മനോഹരൻ മരാടി, ബ്ലോക്ക് പഞ്ചായത്തംഗം മേരിക്കുട്ടി, കെ.കെ. റിനീഷ്, ഷാന്റി വർഗീസ് എന്നിവർ പ്രസംഗിച്ചു.