പറക്കളായി കൂട്ട ആത്മഹത്യ: മരണം നാലായി
1589360
Friday, September 5, 2025 1:57 AM IST
കാഞ്ഞങ്ങാട്: അമ്പലത്തറ പറക്കളായി ഒണ്ടാംപുളിയിലെ ഒരു കുടുംബത്തിലെ നാലുപേരും ആസിഡ് കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇളയമകന് രാഗേഷും (32) മരിച്ചു. ആന്തരാവയങ്ങള്‍ക്കും വായിലും ഗുരുതരമായി പൊള്ളലേറ്റ് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന രാഗേഷ് ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. ഓഗസ്റ്റ് 28ന് പുലര്‍ച്ചെയാണ് രാഗേഷ് ഉള്‍പ്പെടെ നാലംഗ കുടുംബം ആസിഡ് കഴിച്ചത്.രാഗേഷിന്റെ അച്ഛന് എം.ഗോപി (56), അമ്മ കെ.വി. ഇന്ദിര (54), ജ്യേഷ്ഠന് രഞ്ജേഷ് (37) എന്നിവര്‍ സംഭവദിവസം മരിച്ചു.