ഇരിട്ടിയിൽ പുതിയ സിനിമാ തിയറ്റർ
1589371
Friday, September 5, 2025 1:58 AM IST
ഇരിട്ടി: ഇരിട്ടിയിൽ കഴിഞ്ഞ അഞ്ചുവർഷമായി അടഞ്ഞുകിടന്നിരുന്ന കല്പനാ തീയറ്റർ അത്യാധുനിക സവിധാനങ്ങളോടെ തുറന്നു. കീഴൂർ സ്വദേശി ഇ.ജി. മോഹനന്റെ ഉടമസ്ഥതയിലുള്ള ടാക്കീസ് സിനിമാ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിം തിയറ്റർ ഗ്രൂപ്പാണ് ഏറ്റെടുത്ത് നവീകരിച്ചിരിക്കുന്നത്.
സണ്ണി ജോസഫ് എംഎൽഎ, ലിബർട്ടി ബഷീർ, സിനിമാതാരം മഹിമ നമ്പ്യാർ എന്നിവർ ചേർന്ന് തിയേറ്റർ തുറന്നു കൊടുത്തു.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത, പ്രഗതി വിദ്യാനികേതൻ പ്രിൻസിപ്പൽ വത്സൻ തില്ലങ്കേരി, തിയേറ്റർ ഉടമ ഇ.ജി. മോഹനൻ, തോമസ് വർഗീസ്, ബാബുരാജ് പായം, വിപിൻ തോമസ്, മഹിമാ നമ്പ്യാർ, ലിബർട്ടി ബഷീർ, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിച്ചു. തിയറ്ററിൽ പ്രദർശനം ആരംഭിച്ചു.