റൺ പാലക്കയംതട്ട് മിനി മാരത്തൺ: സംഘാടക സമിതി യോഗം
1589605
Sunday, September 7, 2025 2:43 AM IST
പുലിക്കുരുമ്പ: ഇരിക്കൂർ ടൂറിസം ഇന്നൊവേഷൻ കൗൺസിലും ടൂറിസം വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന റൺ പാലക്കയം തട്ട് മിനി മാരത്തൺ വിജയമാക്കാൻ നടുവിൽ പഞ്ചായത്തുതല യോഗത്തിൽ തീരുമാനമായി. പുലിക്കുരുമ്പ സെന്റ് അഗസ്റ്റിൻസ് പള്ളി പാരിഷ് ഹാളിൽ നടന്ന സംഘാടക സമിതി യോഗം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
മാരത്തൺ 13ന് രാവിലെ ആറിന് പയ്യാവൂർ പഞ്ചായത്ത് ബസ്സ്റ്റാൻഡിന് സമീപത്ത് നിന്നാരംഭിക്കും. മിനി മാരത്തണിന്റെ വിജയത്തിനായി ഓൺലൈനിൽ രജിസ്ട്രഷേനും നടുവിൽ മണ്ടളത്ത് സംഘാടക സമിതി ഓഫീസും പ്രവർത്തിച്ചു വരികയാണ്.
ഇരിക്കൂർ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. പുലിക്കുരുമ്പ സെന്റ് അഗസ്റ്റിൻസ് പള്ളി വികാരി ഫാ. തോമസ് പൈമ്പള്ളി അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ടൂറിസം ഇന്നൊവേഷൻ കൗൺസിൽ ചെയർമാൻ പി.ടി. മാത്യു പരിപാടിയെ കുറിച്ച് വിശദീകരിച്ചു.
നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടന്പള്ളി, വൈസ് പ്രസിഡന്റ് സി.എച്ച്. സീനത്ത്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ജോഷി കണ്ടത്തിൽ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എം.എ. നിക്കോളാസ്, വിവിധ സംഘടനകളിലെ ഭാരവാഹികളായ സിസ്റ്റർ റോസ് മഞ്ഞളാങ്കൽ, പി. സുരേഷ്, ടി.പി. ലക്ഷ്മണൻ, ഷാജി പാണക്കുഴി, ഏബ്രഹാം ഈറ്റക്കൽ തുടങ്ങിയവർ പങ്കെടുത്തു.