ക​ണ്ണൂ​ർ: വി​ജ്ഞാ​ന കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ മി​നി ജോ​ബ് ഫെ​യ​ർ നാ​ളെ. പ​ള്ളി​ക്കു​ന്ന് കൃ​ഷ്ണ​മേ​നോ​ൻ സ്മാ​ര​ക ഗ​വ. വ​നി​ത കോ​ള​ജി​ൽ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ന​ട​ക്കും. രാ​വി​ലെ 10ന് ​മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജി​ല്ല​യി​ലെ അ​ഭ്യ​സ്ത​വി​ദ്യ​രാ​യ തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക് സ​ർ​ക്കാ​രി​ത​ര മേ​ഖ​ല​ക​ളി​ലെ പ്രാ​ദേ​ശി​ക തൊ​ഴി​ല​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യാ​ണ് മി​നി ജോ​ബ് ഫെ​യ​ർ വ​ഴി വി​ജ്ഞാ​ന കേ​ര​ളം പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​ണ്ണൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നും ചേ​ർ​ന്നാ​ണ് മി​നി ജോ​ബ് ഫെ​യ​റി​ന് നേ​തൃ​ത്വം ന​ല്കു​ന്ന​ത്.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട 200 ല​ധി​കം ത​സ്തി​ക​ക​ളും 1200 ല​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ളും ല​ഭ്യ​മാ​ണ്. പ​ത്താം ക്ലാസ് മു​ത​ൽ വി​എ​ച്ച്എ​സ്‌​സി, ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​ക​ൾ​ക്കും ഐ​ടി​ഐ, പോ​ളി​ടെ​ക്നി​ക്, ബി​ടെ​ക് തു​ട​ങ്ങി​യ പ്ര​ഫ​ഷ​ണ​ൽ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും അ​പേ​ക്ഷിക്കാ​വു​ന്ന നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണ്.

ഇ​തൊ​ടൊ​പ്പം മെ​ഡി​ക്ക​ൽ, പാ​രാ​മെ​ഡി​ക്ക​ൽ മേ​ഖ​ല​യി​ലു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും ധാ​രാ​ളം അ​വ​സ​ര​ങ്ങ​ളു​ണ്ട്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നും 45 ക​മ്പ​നി​ക​ളാ​ണ് തൊ​ഴി​ൽ മേ​ള​യി​ൽ പ​ങ്കെ​ടുക്കു​ന്ന​ത്.

ജോ​ബ് ഫെ​യ​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ താ​ഴെ കൊ​ടു​ത്ത ഗൂ​ഗി​ൾ ഫോമിൽ ​ര​ജി​സ്റ്റ​ർ ചെ​യ്യു​ക. https://forms.gle/mJmiDY4Ne1awchYi8 രാവിലെ ഒ​ന്പ​ത് മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ക്ക് സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ഷ​ൻ സൗ​ക​ര്യം ല​ഭ്യ​മാ​യി​രി​ക്കും.