മട്ടന്നൂരിൽ വാഹനാപകടങ്ങളിൽ രണ്ടുപേർക്ക് പരിക്ക്
1589369
Friday, September 5, 2025 1:58 AM IST
മട്ടന്നൂർ: മട്ടന്നൂരിൽ രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ രണ്ടുപേർക്ക് പരിക്ക്. പാലോട്ടുപള്ളി, മരുതായി എന്നിവിടങ്ങളിലായിരുന്നു അപകടം. മട്ടന്നൂർ-ഇരിട്ടി റോഡിൽ പാലോട്ടുപള്ളി പെട്രോൾ പമ്പിനു മുന്നിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചും മരുതായിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുമായിരുന്നു അപകടം.
അപകടത്തിൽ കാർ യാത്രികനായ ഒരാൾക്ക് പരിക്കേറ്റു. ഇരിക്കൂർ ഭാഗത്തേക്കു പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിലത്തുണ്ടായിരുന്ന ഇരുമ്പ് പൈപ്പിൽ ഇടിക്കുകയും എതിർ ദിശയിലേക്ക് മാറി റോഡരികിലെ കരിങ്കൽ ഭിത്തിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ ഒരുവശം പൂർണമായും തകർന്നു.
ഇരിട്ടി ഭാഗത്ത് നിന്നു മട്ടന്നൂർ ഭാഗത്തേക്കു പോകുകയായിരുന്ന കാറും മട്ടന്നൂരിൽ നിന്ന് ഇരിട്ടി ഭാഗത്തേക്കു പോകുകയായിരുന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.