മാതൃവേദി പലഹാര നിർമാണ മത്സരം
1589364
Friday, September 5, 2025 1:57 AM IST
ആലക്കോട്: മാതൃവേദി ആലക്കോട് മേഖലാതല ക്രിസ്തീയ പരമ്പരാഗത പലഹാര നിർമാണ മത്സരം നടത്തി. മാതൃവേദി തലശേരി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നസ്രാണി ഫെസ്റ്റിന്റെ ഭാഗമായാണ് മത്സരം.
കുട്ടാപറമ്പ് ലിറ്റിൽ ഫ്ലവർ പള്ളി ഓഡിറ്റോറിയത്തിൽ "നസ്രാണി പാരമ്പര്യം പാത്രത്തിൽ' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടത്തിയ മത്സരത്തിൽ ക്രൈസ്തവ വേഷങ്ങൾ അണിഞ്ഞാണ് മാതൃവേദി അംഗങ്ങൾ പങ്കെടുത്ത് പലഹാരങ്ങൾ ഉണ്ടാക്കിയത്.
മാതൃവേദി കുട്ടാപറമ്പ് യൂണിറ്റ് ഒന്നാംസ്ഥാനവും, ഉദയഗിരി യൂണിറ്റ് രണ്ടാം സ്ഥാനവും പരപ്പ യൂണിറ്റ് മൂന്നാംസ്ഥാനവും നേടി. നെല്ലിപ്പാറ, മാമ്പൊയിൽ യൂണിറ്റുകൾ പ്രോത്സാഹന സമ്മാനം നേടി. മാതൃവേദി മേഖല ഡയറക്ടർ ഫാ. തോമസ് ചക്കിട്ടമുറി, ഫാ. വിപിൻ ആനചാരിൽ, മേഖല ആനിമേറ്റർ സിസ്റ്റർ ജെ. റോസ്, മേഖല ഭാരവാഹികളായ ജോണി കണ്ണോളിൽ, റെന്റി തയ്യിൽ, ലൂസി ജോൺ പടിഞ്ഞാത്ത്, ഷൈനി ഉപ്പൻമാക്കൽ എന്നിവർ നേതൃത്വം നൽകി. തലശേരി അതിരൂപത തല മാതൃവേദി നസ്രാണി ഫെസ്റ്റിലേക്ക് ആലക്കോട് മേഖല യോഗ്യതയും നേടി.