കരിസ്മാറ്റിക് ജൂബിലി തിരി കുടിയാന്മല പള്ളിയിൽ
1589879
Monday, September 8, 2025 1:13 AM IST
കുടിയാന്മല: കേരള കത്തോലിക്ക കരിസ്മാറ്റിക് നവീകരണ മുന്നേറ്റം സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കരിസ്മാറ്റിക് ചെമ്പേരി സബ് സോണിന്റെ ആഭിമുഖ്യത്തിലുള്ള ജൂബിലി തിരി പ്രയാണം കുടിയാന്മല ഫാത്തിമ മാതാ പള്ളിയിൽ എത്തി. ഇടവക വികാരി ഫാ. പോൾ വള്ളോപ്പിള്ളിയും കരിസ്മാറ്റിക് പ്രാർഥനാ ഗ്രൂപ്പ് അംഗങ്ങളും ചേർന്ന് ജൂബിലി തിരി ഏറ്റുവാങ്ങി.
പതിമൂന്നിന് രാവിലെ ഒന്പതിന് ജപമാല പ്രാർഥന, സ്തുതി ആരാധന എന്നിവയ്ക്കു ശേഷം ഫാ. പോൾ വള്ളോപ്പിള്ളി ജൂബിലി തിരി തെളിച്ച് ആമുഖ സന്ദേശം നൽകും.
തുടർന്ന് വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവയ്ക്ക് കരിസ്മാറ്റിക് ചെമ്പേരി സബ്സോൺ ആനിമേറ്റർ ഫാ. ജോസഫ് പുതുമന നേതൃത്വം നൽകും. വിശുദ്ധ കുർബാനയ്ക്ക് ശേഷം ജൂബിലി തിരി പൊട്ടംപ്ലാവ് സെന്റ് ജോസഫ്സ് പള്ളിയിൽ എത്തിക്കും.