ക​ണ്ണൂ​ർ: ക​ണ്ണൂ​രു​കാ​ർ​ക്ക് സ​ന്തോ​ഷ പൊ​ന്നോ​ണ രാ​വു​ക​ൾ സ​മ്മാ​നി​ച്ച് സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലും ചേ​ർ​ന്ന സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം. പ​രി​പാ​ടി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ടൗ​ൺ സ്‌​ക്വ​യ​റി​ൽ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ മുസ്‌ലി​ഹ് മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി​മാ താ​രം പി.​പി. കു​ഞ്ഞിക്കൃഷ്ണ​ൻ, ബാ​ല​താ​ര​വും ഫ്ല​വേ​ഴ്സ് ടോ​പ് സിം​ഗ​ർ ഫെ​യി​മു​മാ​യ റാ​നി​യ റ​ഫീ​ക്ക് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു.

തു​ട​ർ​ന്ന് മ​ല​ബാ​ർ മാ​ജി​ക്ക് സ​ർ​ക്കി​ൾ അ​വ​ത​രി​പ്പി​ച്ച് മാ​ജി​ക്ക് നൈ​റ്റ്, അ​ര​ങ്ങ് കൊ​യി​ലാ​ണ്ടി​യു​ടെ നാ​ട​ൻ പാ​ട്ടു​ക​ളു​ടെ ദൃ​ശ്യാ​വി​ഷ്‌​കാ​രം-മു​ടി​യാ​ട്ടം, കാ​ള​ക​ളി, പ​രു​ന്താ​ട്ടം തു​ട​ങ്ങി​യവ​യും യം​ഗ് സ്റ്റാ​ർ ക​ണ്ണൂ​ർ അ​വ​ത​രി​പ്പി​ച്ച ഡാ​ൻ​സ് ഫ്യൂ​ഷ​നും അ​ര​ങ്ങേ​റി.

തി​രു​വോ​ണ ദി​ന​മാ​യ ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​ശ സ്കൂ​ൾ മ്യൂ​സി​ക്കി​ന്‍റെ മ്യൂ​സി​ക് ഫ്യൂ​ഷ​ൻ, ത​ഞ്ചാ​വൂ​ർ സൗ​ത്ത് സോ​ൺ ക​ൾ​ച്ച​റ​സ് സെന്‍ററി​ന്‍റെ​യും ഭാ​ര​ത ഭ​വ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ വ​സ​ന്തം, ഷം​സു​ദ്ദീ​ൻ ചെ​ർ​പ്പു​ള​ശേ​രി​യു​ടെ ഇ​ന്ത്യ​ൻ മാ​ങ്കോ ട്രീ ​മാ​ജി​ക്, സി​നി​മ​താ​രം മൃ​ദു​ല വി​ജ​യ്‌യു​ടെ ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, ഫോ​ക് കാ​റ്റ്സ് മീ​ഡി​യ​യു​ടെ മെ​ഗാ മ്യൂ​സി​ക്ക​ൽ ഫ്യൂ​ഷ​ൻ ഫോ​ക്ക് രാ​വ് എ​ന്നി​വ അ​ര​ങ്ങേ​റും.