കരുവഞ്ചാൽ വൈഎംസിഎ വടംവലി മത്സരം
1589607
Sunday, September 7, 2025 2:43 AM IST
കരുവഞ്ചാൽ: കരുവഞ്ചാൽ വൈഎംസിഎ സംഘടിപ്പിച്ച 27-ാമത് വടംവലി മത്സരം ഉത്രാട ദിനത്തിൽ നടന്നു. വടംവലി മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ഫൈറ്റേഴ്സ് കാഞ്ഞിരങ്ങാടിന് ജോസഫ്-മറിയക്കുട്ടി കളരിക്കൽ മെമ്മോറിയൽ ട്രോഫി ആലക്കോട് എസ്ഐ പി.കെ. മുഹമ്മദ് സമ്മാനിച്ചു.
മത്സരത്തിൽ ഒന്നാംസ്ഥാനം: ഫൈറ്റേഴ്സ് കാഞ്ഞിരങ്ങാട്, വയനാട്. രണ്ടാം സ്ഥാനം: തണ്ടർ ബോയ്സ് മീനങ്ങാടി, വയനാട്. മൂന്നാം സ്ഥാനം: ബ്രദേഴ്സ് പറവൂർ, മാതമംഗലം. അണ്ടർ 19 ആൺകുട്ടികളുടെ മത്സരത്തിൽ ഒന്നാംസ്ഥാനം: എടൂരിന്റെ കമ്പക്കാർ ബി ടീം. രണ്ടാം സ്ഥാനം: എടൂരിന്റെ കമ്പക്കാർ എ ടീം. പെൺകുട്ടികളുടെ വിഭാഗത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രാപ്പൊയിൽ ഒന്നാം സ്ഥാനവും എടൂരിന്റെ കമ്പക്കാർ രണ്ടാം സ്ഥാനവും നേടി.
വടംവലി മത്സരത്തോടൊപ്പം അക്യുപങ്ചർ ചികിത്സകനും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. സജീവ് മറ്റത്തിൽ, വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ച ആലക്കോട് പോലീസ് സ്റ്റേഷനിലെ എഎസ്ഐ പി. രവീന്ദ്രൻ എന്നിവരെ ആദരിച്ചു.