അഞ്ജിമ അജേഷിനെ അനുമോദിച്ചു
1589366
Friday, September 5, 2025 1:58 AM IST
പെരിങ്ങോം: പെരിങ്ങോം കെപി നഗർ റസിഡന്റ്സ് അസോസിയേഷൻ അനുമോദന സദസ് നടത്തി. ചെന്നൈയിൽ നടന്ന ദേശീയ ഷൂരി കരാട്ടെ കുബുഡോ ടൂർണമെന്റിൽ ഒന്നാംസ്ഥാനം നേടിയ പെരിങ്ങോം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനിയും കെപി നഗർ സ്വദേശിയുമായ അഞ്ജിമ അജേഷിനെ കെപി നഗർ റസിഡന്റ്സ് അസോസിയേഷൻ അനുമോദിച്ചു.
ഉദ്ഘാടനവും ഉപഹാര വിതരണവും എഴുത്തുകാരി ഡോ. എം.എ. മുംതാസ് നിർവഹിച്ചു. എം.വി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. സി. സുന്ദരൻ, അജിത്ത്കുമാർ തകിടിയേൽ, രാഗിണി ബിജു, സി. പദ്മനാഭൻ, കെ.എം. ഷാമോൻ, കെ.വി. പ്രേമരാജൻ, എ.ടി.വി. പ്രശാന്തൻ, ഇ.പി.വി. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.
അഞ്ജിമ അജേഷ് മറുപടി പ്രസംഗം നടത്തി. കെപി നഗറിലെ ഇ.എസ്. അജേഷ്-കെ. മായമോൾ ദന്പതികളുടെ മകളാണ് അഞ്ജിമ അജേഷ്.