ചെ​റു​പു​ഴ: ചെ​റു​പു​ഴ സ്വ​ദേ​ശി​യും കോ​ഴി​ച്ചാ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നു​മാ​യ ജോ​ജോ മൈ​ലാ​ടൂ​രി​ന് സ്കൂ​ൾ അ​ക്കാ​ദ​മി കേ​ര​ള​യു​ടെ ദേ​ശീ​യ സ്കൂ​ൾ ര​ത്ന അ​വാ​ർ​ഡ് ല​ഭി​ച്ചു. വി​ഭ്യാ​ഭ്യാ​സ രം​ഗ​ത്ത് ന​ട​ത്തി​യ ഗ​വേ​ഷ​ണ​ങ്ങ​ൾ, അ​ധ്യാ​പ​ക​ർ​ക്കാ​യി എ​ഴു​തി​യ "ആ​ൽ​ഫോ ക്ലാ​സ് റൂം-​ടീ​ച്ചിം​ഗ് ബി​യോ​ണ്ട് ബൗ​ണ്ട​റീ​സ്' എ​ന്ന അ​ധ്യാ​പ​ക​രു​ടെ കൈ​പ്പു​സ്ത​കം, അ​ധ്യാ​പ​ക​ർ, ബി​സി​ന​സു​കാ​ർ, ര​ക്ഷി​താ​ക്ക​ൾ, കു​ട്ടി​ക​ൾ, പ്രോ​ഫ​ഷ​ണ​ലു​ക​ൾ എ​ന്നി​ങ്ങ​നെ ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ൽ​പ്പെ​ട്ട​വ​ർ​ക്കാ​യി ന​ൽ​കു​ന്ന പ​രി​ശീ​ല​നം, വി​വി​ധ പാ​ഠ്യ, പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ക്ലാ​സ് റൂം ​പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ്. ഭാ​ര്യ പ​രേ​ത​യാ​യ അ​നു. മ​ക്ക​ൾ ജ്വ​ൽ എ​ൽ​സ ജോ​ജോ, മാ​ർ​വ​ൽ ട്രീ​സ ജോ​ജോ, ഹേ​സ​ൽ അ​ന്ന ജോ​ജോ.