ഓണാഘോഷം സംഘടിപ്പിച്ചു
1589612
Sunday, September 7, 2025 2:44 AM IST
ഇരിട്ടി: പത്തുനാൾ നീണ്ട പായം ഗ്രാമീണ ഗ്രസ്ഥാലയത്തിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷം സമാപിച്ചു. വിവിധ കലാ-കായിക മത്സരങ്ങൾ പുസ്തക ചർച്ച, കമ്പവലി, നാടൊരുമിച്ച ഓണസദ്യ, നാട്ടിലെ അഭിനേതാക്കൾ അണിനിരന്ന നാടകം എന്നിവ നടത്തി.
സാംസ്കാരിക സമ്മേളനം കെ.വി. സക്കീർ ഹുസൈൻ ഉദ്ഘാടനവും കെ. പദ്മനാഭൻ എൻഡോവ്മെന്റ് വിതരണവും നടത്തി. സംഘാടക സമിതി ചെയർമാൻ എം. പ്രകാശൻ അധ്യക്ഷത വഹിച്ചു.
ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ അനുമോദനം നടത്തി. ഗ്രന്ഥാലയം സെക്രട്ടറി എം. പവിത്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു. താലൂക്ക് എക്സിക്യൂട്ടീവ് അംഗം എം. ബാബുരാജ് , എം, ഷിബു, എൻ.പി. ഷീജ, പി.വി. രാധാമണി, രാധ ബിജു , ടി. നന്ദിത്, പി.ടി. ശശിധരൻ, വി. ധാർമിക്, ഗ്രന്ഥാലയം പ്രസിഡന്റ് കെ. അശോകൻഎന്നിവർ പ്രസംഗിച്ചു.
ചക്കരക്കൽ: കാപ്പാട് വിബ്ജ്യോർ റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടിയും വാഹനാപകടത്തിൽപെട്ട പെൺകുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിന് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച കാപ്പാട്ടെ ആംബുലൻസ് ഡ്രൈവർ എൻ. സജീറിനുള്ള സ്വീകരണവും തിരുവോണ നാളിൽ നടന്നു.
കാപ്പാട് ആരോഗ്യ ഉപകേന്ദ്രത്തിന് സമീപം നടന്ന പരിപാടി പ്രമുഖ പ്രഭാഷകനും അഭിഭാഷകനുമായ കെ.വി. കേശവൻ ഉദ്ഘാടനം ചെയ്തു. സി.പി. മാനോജ് കുമാർ, ഉഷാ ഭായ്, കെ. ശൈലജ, പി. ബാലചന്ദ്രൻ, എം. അനീഷ്, പി.പി. പ്രഭാകരൻ, കെ.പി. പ്രമോദ് എന്നിവർ പ്രസംഗിച്ചു.
പൂക്കളമത്സരത്തിൽ ടി. ദിനേശ് കുമാറിന്റെ കുടുംബം ഒന്നാം സ്ഥാനം നേടി. പുഷ്പലത സുരേശൻ, പി. ജനാർദ്ദനൻ എന്നിവരുടെ കുടുംബങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.