മഴയിൽ കുതിർന്ന് ഓണം വിപണി
1589099
Thursday, September 4, 2025 1:50 AM IST
ഇരിട്ടി: കനത്ത മഴ പൂക്കച്ചവടക്കാരെയും വഴിയോര കച്ചവടക്കാരെയുമാണ് പ്രതിസന്ധിയിലാക്കിയത്.
ഓണം വിപണി ലക്ഷ്യമാക്കി ഇതര സംസ്ഥാനത്തു നിന്നും വൻതോതിൽ പൂവിറക്കി കച്ചവടം നടത്തുന്നവരുടെ പ്രതീക്ഷകൾ മഴയെടുത്തു.
മഴയത്ത് പൂക്കൾ നശിക്കാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റുകൾ വിരിച്ച് പുതച്ചാണ് കച്ചവടക്കാർ പൂക്കളെ താത്കാലികമായി സംരക്ഷിച്ചത്. മഴ അല്പസമയം മാറിയതോടെ വിപണിയെ സജീവമാക്കിയെങ്കിലും ഇടവിട്ട് പെയ്ത മഴ കച്ചവടത്തെ പ്രതികൂലമാക്കി.
നഗരത്തിന്റെ പലഭാഗങ്ങളിലും രൂപപ്പെട്ടവെള്ളക്കെട്ടും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തതും ഗതാഗതക്കുരുക്കും ഓണവിപണിയെ ബാധിച്ചു.