ഓട്ടോ ടാക്സിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർക്കു പരിക്ക്
1589616
Sunday, September 7, 2025 2:44 AM IST
മട്ടന്നൂർ: ചാവശേരിയിൽ ഓട്ടോ ടാക്സിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്കു പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം നാലോടെയായിരുന്നു അപകടം.
ഇരിട്ടി കോളിക്കടവിൽ നിന്നും കൂത്തുപറന്പിലേക്ക് പോകുകയായിരുന്ന ഓട്ടോ ടാക്സിയും മട്ടന്നൂർ ഭാഗത്ത് നിന്നും തില്ലങ്കേരിയിലേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ ടാക്സിയിൽ കുടുങ്ങിയ ഡ്രൈവർ കോളിക്കടവിലെ ദേവനെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്.
ദേവൻ ഉൾപ്പെടെ ഓട്ടോ ടാക്സിയിലെ നാലു പേർക്കും കാർ യാത്രികനുമാണ് പരിക്കേറ്റത്. അപകടത്തിൽ ഇരു വാഹനങ്ങളുടെയും മുൻ ഭാഗം തകർന്നു.