അധ്യാപക ദിനാചരണം നടത്തി
1589606
Sunday, September 7, 2025 2:43 AM IST
കുടിയാന്മല: അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി വൈസ്മെൻ ഇന്റർനാഷണൽ കുടിയാന്മല ക്ലബിന്റെ ആഭിമുഖ്യത്തിൽ റിട്ട. അധ്യാപക ദമ്പതികളായ തെള്ളിയിൽ മാത്യു-എൽസി എന്നിവരെയും കുടിയാന്മല ഹോളിക്രോസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോസിലിൻ, അധ്യാപിക സിസ്റ്റർ മെറിൻ, കുടിയാന്മല ഹൈസ്കൂളിലെ ക്ലീറ്റസ് പോൾ, നെല്ലിപ്പാറ യുപി സ്കൂൾ മുഖ്യാധ്യാപിക ഷീന സാബു, ഫാത്തിമ യുപി സ്കൂൾ റിട്ട. അധ്യാപിക മേരി ആലങ്ങാടൻ എന്നിവരെയും ആദരിച്ചു.
കുടിയാന്മല വൈസ്മെൻ പ്രസിഡന്റ് ജോയ് ജോൺ, സെക്രട്ടറി സിജോ കണ്ണേഴത്ത് എന്നിവർ അധ്യാപകരെ ഷാളണിയിച്ചു. ജിമ്മി ആയിത്തമറ്റം, ജോബിന്സ് കണ്ണേഴത്ത്, പൗലോസ് മൂഞ്ഞേലി, സെബാസ്റ്റ്യൻ കുരിശുംമൂട്ടിൽ, ജോസ് മുണ്ടാമ്പള്ളിൽ, സാലി മുണ്ടാംമ്പള്ളിൽ, സനീഷ് ജോസഫ് പെരികലംകാട്ടിൽ എന്നിവർ നേതൃത്വം നൽകി.
അധ്യാപക ദിനാചരണ ഭാഗമായി വൈഎംസിഎ കുടിയാന്മല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടിയാന്മല മേരി ക്യൂൻസ് ഹൈസ്കൂൾ റിട്ട. അധ്യാപിക തെയ്യാമ്മ വർഗീസ് കൊല്ലംപറമ്പിലിനെ ആദരിച്ചു. വൈഎംസിഎ പ്രസിഡന്റ് ജിമ്മി ആയിത്തമറ്റം വനിതാ വിംഗ് പ്രസിഡന്റ് സാലി ജോസ് മുണ്ടാംപള്ളിൽ എന്നിവർ ചേർന്ന് ഷാളണിയിച്ചു.
ട്രഷറർ സെബാസ്റ്റ്യൻ കുരിശുമൂട്ടിൽ, ബിനു ഇളംകുന്നത്തുപുഴ, രാജു പന്തമാക്കൽ, സനീഷ് പെരികിലംകാട്ടിൽ, ജോബിൻസ് കണ്ണേഴത്ത്, ജോസ് മുണ്ടാംപള്ളിൽ, പൗലോസ് മൂഞ്ഞേലി എന്നിവർ പ്രസംഗിച്ചു.
ചെമ്പേരി: അധ്യാപക ദിനാചരണഭാഗമായി വൈഎംസിഎ ചെമ്പേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചെമ്പേരിയിലെ മുതിർന്ന അങ്കണവാടി അധ്യാപിക മേരി ഫ്രാൻസിസിനെ വസതിയിലെത്തി ആദരിച്ചു.
വൈഎംസിഎ സബ് റീജിയൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോമി ചാമക്കാലായിൽ പൊന്നാടയണിയിച്ചു. വൈഎംസിഎ പ്രസിഡന്റ് ഷീൻ ഏബ്രഹാം വേലിയ്ക്കകത്ത്, വൈസ് പ്രസിഡന്റ് നിബിൻ ജോയി ഉറുമ്പിൽ, സെക്രട്ടറി റോബി ഇലവുങ്കൽ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ജോസ് കരിവേലിയ്ക്കൽ, അജി തോമസ് കൊട്ടാരത്തിൽ, സജിത്ത് കൊച്ചുപറമ്പിൽ എന്നിവർ നേതൃത്വം നൽകി.