വോളന്റിയർ സംഗമം സംഘടിപ്പിച്ചു
1589596
Sunday, September 7, 2025 2:43 AM IST
പെരുമ്പടവ്: വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം വോളന്റിയർ സംഗമം "മനസ് 2025' സംഘടിപ്പിച്ചു.
യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ ഉദ്ഘാടനം ചെയ്തു. എസ്.ബി. പ്രസാദ് മുഖ്യാതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ പി. ദാമോദരൻ അധ്യക്ഷത വഹിച്ചു. പ്രേമ സുരേഷ്, കെ.ബി. രതീഷ്കുമാർ, സി.എ. ഗീത , കെ.സി. രാജൻ, എം.കെ. സതീശൻ, ശ്രീധരൻ കൈതപ്രം, വി. ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.