ഗുരു സന്ദേശം വെളിച്ചം പകരുന്നത്: സജീവ് ജോസഫ് എംഎല്‍എ
1589870
Monday, September 8, 2025 1:13 AM IST
പയ്യന്നൂര്‍: ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ക്ക് ഏറെ പ്രസക്തിയുള്ള കാലഘട്ടമാണെന്നും ഗുരുസ്മൃതികള്‍ നമ്മുടെ സമൂഹത്തിന് വെളിച്ചം പകരുന്നതാണെന്നും സജീവ് ജോസഫ് എംഎല്‍എ. പയ്യന്നൂര്‍ സ്വാമി ആനന്ദതീര്‍ഥ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ വിദ്യാലയത്തില്‍ സംഘടിപ്പിച്ച ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ട്രസ്റ്റ് പ്രസിഡന്റ് ടി.വി. വസുമിത്രന്‍ അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന് ചരുവില്‍ മുഖ്യപ്രഭാഷണം നടത്തി. പയ്യന്നൂര്‍ കുഞ്ഞിരാമന്, എം. ഗീതാനന്ദന്, ആര്. ഉണ്ണിമാധവന്, രഘു തായത്തുവയല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഉന്നത വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള സ്മൃതി പുരസ്കാരങ്ങളും കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ എസ്സി-എസ്ടി വിദ്യാര്‍ഥികള്‍ക്കുള്ള സ്വാമി ആനന്ദ സ്മാരക പുരസ്കാരങ്ങളും വിതരണം ചെയ്തു.