ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
1589512
Saturday, September 6, 2025 10:08 PM IST
ശ്രീകണ്ഠപുരം: ചെമ്പന്തൊട്ടിയിൽ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. ശ്രീകണ്ഠപുരം നിടിയേങ്ങ എകെജി നഗറിലെ മലയൻപറമ്പിൽ കേളുപണിക്കർ-പാർവതി ദമ്പതികളുടെ മകൻ എം.വി. ശശിധരനാണ് (53) മരിച്ചത്.
വെള്ളിയാഴ്ച രാത്രി 7.30 ഓടെ നിടിയേങ്ങ-ചെമ്പന്തൊട്ടി റോഡിൽ മത്തായിക്കുന്ന് ഇറക്കത്തിലാണ് അപകടം. നാട്ടുകാരും പോലീസും ചേർന്ന ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
നേരത്തെ നിടിയേങ്ങയിലെ ടൈലറായിരുന്നു ശശിധരൻ. ഭാര്യ: നിഷ. മക്കൾ: അദ്വൈത്, അഞ്ജിത. മരുമകൻ: ഷരുൺ. സഹോദരങ്ങൾ: കൃഷ്ണൻ പണിക്കർ, ശാന്ത.