നബിദിന ഘോഷയാത്ര നടത്തി
1589595
Sunday, September 7, 2025 2:43 AM IST
ആലക്കോട്: രയറോം മഹല്ല് ജമാഅത്ത് കമ്മിറ്റിയും മദ്രസ കോളജ് കമ്മിറ്റിയും സംയുക്തമായി രയറോം, പത്തായക്കുണ്ട്, കാക്കടവ് പ്രദേശങ്ങളിൽ ഘോഷയാത്ര സംഘടിപ്പിച്ചു.
മഹല്ല് പ്രസിഡന്റ് എം.എ. ഖലീൽ റഹ്മാൻ, മഹല്ല് ഖത്തീബ് അബ്ദുള്ള ഫൈസി, ജനറൽ സക്രട്ടറി വി.എം. നൗഷാദ്, വി.വി. അബ്ദുള്ള, ഹാഫിൾ വാഹിദ് മൗലവി, ഒ.വി. മമ്മു, പി.എം. മുഹമ്മദ് കുഞ്ഞി എന്നിവർ നേതൃത്വം നല്കി.