ക​ണ്ണൂ​ർ: ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ വി​വി​ധ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ ത്തി​നാ​യി കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, കോ​ട്ട​യം, ആ​ല​പ്പു​ഴ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ളി​ലേ​ക്ക് ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ (ഡി​ഇ​ഒ), മ​ൾ​ട്ടി ടാ​സ്കിം​ഗ് സ്റ്റാ​ഫ് (എം​ടി​സ്) എ​ന്നി​വ​രെ താ​ത്കാ​ലി​ക ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ആ​വ​ശ്യ​മു​ണ്ട്.

വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ (ഡി​ഇ​ഒ): പ്ല​സ് ടു, ​കം​പ്യൂ​ട്ട​ർ പ​രി​ജ്ഞാ​നം. (വി​ജ്ഞാ​പ​ന തീ​യ​തി​യി​ൽ പ്രാ​യ​പ​രി​ധി 60 വ​യ​സ്). മ​ൾ​ട്ടി ടാ​സ്കിം​ഗ് സ്റ്റാ​ഫ് (എം​ടി​എ​സ്): ഏ​ഴാം​ക്ലാ​സ് പാ​സ് (പ്രാ​യ​പ​രി​ധി 60 വ​യ​സ്). ഏ​തെ​ങ്കി​ലും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​രീ​ക്ഷാ വി​ഭാ​ഗ​ത്തി​ൽ മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ളി​ൽ ജോ​ലി ചെ​യ്ത് മു​ൻ​പ​രി​ച​യം ഉ​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. അ​പേ​ക്ഷ​ക​ൾ ഓ​ൺ​ലൈ​നാ​യി www. sgou.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ചു​വ​ടെ ചേ​ർ​ത്തി​രി​ക്കു​ന്ന ലി​ങ്കി​ലൂ​ടെ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 17. ലി​ങ്ക്: https:// dms.sgou.ac.in/ciep/public/camp-duty/register.