ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
1589348
Friday, September 5, 2025 1:20 AM IST
മയ്യിൽ: ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പാറാൽ പള്ളിയത്തെ പള്ളിയത്ത്പറമ്പിൽ ഹൗസിൽ സമീർ- ഖദീജ ദന്പതികളുടെ മകൻ എം.കെ. നിഹാലാണ് (21) മരിച്ചത്.
ബുധനാഴ്ച രാത്രി പള്ളിയത്തായിരുന്നു അപകടം. നബിദിനത്തിനോടനുബന്ധിച്ച് പടന്നോട്ട് വിദ്യാർഥികളെ ദഫ് പഠിപ്പിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു നിഹാൽ. ഗുരുതരമായി പരിക്കേറ്റ നിഹാലിനെ കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എസ്കെഎസ്എസ്എഫ് പള്ളിയത്ത് ശാഖാ മുൻ സർഗലയം സെക്രട്ടറിയായ നിഹാൽ കൊയ്യോട്ടുപാലം ശ്രുതി ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരനാണ്. സഹോദരി: നിദ ഫാത്തിമ.