കാറിനുള്ളിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
1589347
Friday, September 5, 2025 1:20 AM IST
ചെറുപുഴ: കാറിനുള്ളിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഇടവരമ്പിലെ പുത്തൻപുരയ്ക്കൽ (കങ്ങഴ) സന്തോഷ്-മിനി ദന്പതികളുടെ മകൻ സിനോയാണ് (31) മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. വീട്ടിൽനിന്ന് പള്ളിയിലേക്ക് കാറിൽ പോകുമ്പോൾ കാറിനുള്ളിൽ കുഴഞ്ഞുവീഴുകയായിരുന്നു. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ. സഹോദരൻ: സിജോ. സംസ്കാരം ഇന്ന് രണ്ടിന് കോഴിച്ചാൽ സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ.