ഓണാഘോഷം നടത്തി
1589604
Sunday, September 7, 2025 2:43 AM IST
തേർത്തല്ലി: മരിയസ് മാതൃവേദി മേരിഗിരി മേഖലയുടെ ആഭിമുഖ്യത്തിൽ രയറോം യൂണിറ്റിൽ ഓണാഘോഷം ഒന്നിച്ചോണം നല്ലോണം 2K25 എന്ന പേരിൽ നടത്തി. മേരിഗിരി ഫൊറോന വികാരി ഫാ. ഏബ്രഹാം മഠത്തിമ്യാലിൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ലിൻസി ജിജിമോൻ പതാക ഉയർത്തി.
മേഖല ഡയറക്ടർ ഫാ. തോമസ് കണ്ടത്തിൽ സിഎം, ആനിമേറ്റർ സിസ്റ്റർ റോയ്സ് ജോർജ് എസ്എച്ച് തുടങ്ങിയവർ നേതൃത്വം നല്കി. രയറോം ഇടവക വികാരി ഫാ. ആന്റണി തെക്കേമുറി, വിവിധ യൂണിറ്റുകളിലെ ആനിമേറ്റേഴ്സ്, ഡീക്കൻ ജോസഫ് വലിയവീട്ടിൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. നൂറോളം അമ്മമാർ മത്സരങ്ങളിൽ പങ്കെടുത്തു. അമ്മമാരുടെ വാശിയേറിയ വടംവലിയും നടന്നു.
നെല്ലിക്കുറ്റി: കേരളോദയ വായനശാലയും നെല്ലിക്കുറ്റിയിലെ വിവിധ സംഘടനകളും സംയുക്തമായി നടത്തിയ ഓണാഘോഷം നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് പള്ളി വികാരി ഫാ. മാത്യു ഓലിയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി അധ്യക്ഷത വഹിച്ചു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സോജൻ കാരാമയിൽ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ടോമി ചാമക്കാലായിൽ, സാവിയോ ഇടയാടിയിൽ, സുനിൽ അന്തീനാട്ട്, തോമസ് കടവുംകണ്ടത്തിൽ, ലൈസൺ മാവുങ്കൽ, ജോണി മലേക്കുടിയിൽ, ഷാജി അറയ്ക്കൽ, സിബിച്ചൻ മുണ്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.