ഓണാഘോഷം സംഘടിപ്പിച്ചു
1589872
Monday, September 8, 2025 1:13 AM IST
ഇരിട്ടി: ജനശ്രീ സുസ്ഥിര മിഷൻ അയ്യൻകുന്ന് പഞ്ചായത്തുതല ഓണാഘോഷവും കൺവൻഷനും കരിക്കോട്ടക്കരി ഹോളി ഫെയ്ത് ഇംഗ്ലീഷ് സ്കൂളിൽ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജനശ്രീ മണ്ഡലം ചെയർമാൻ ജോർജ് വടക്കുംകര അധ്യക്ഷത വഹിച്ചു. ജനശ്രീ ജില്ലാ ചെയർമാൻ ചന്ദ്രൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി.
അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, ജനശ്രീ ബ്ലോക്ക് ചെയർമാൻ ബാലൻ പടിയൂർ, ഡിസിസി സെക്രട്ടറി ജയ്സൺ കാരക്കാട്ട്, പഞ്ചായത്ത് അംഗം ജോസഫ് വട്ടുകുളം, ബിഷപ് വള്ളോപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ മാത്യു എം. കണ്ടത്തിൽ, തോമസ് മാത്യു പള്ളത്തുശേരി, ജനശ്രീ ജില്ലാ കമ്മിറ്റിയംഗം പി.കെ. ഓമന ജില്ലാ കമ്മിറ്റി അംഗം മനോജ് എം. കണ്ടത്തിൽ, സെക്രട്ടറി ഷാജി മടയംകുന്നേൽ എന്നിവർ പ്രസംഗിച്ചു.
മുതിർന്ന സാമൂഹ്യ പ്രവർത്തകൻ മാത്യു എം. കണ്ടത്തിൽ, പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ പ്രത്യേക പുരസ്കാരം നേടിയ തോമസ് മടുക്കക്കൽ, മികച്ച കർഷകരായ തങ്കച്ചൻ മച്ചിത്താന്നിക്കൽ, ബേബി ചെരിയൻകാലായിൽ, ജെസി മമ്പള്ളിക്കുന്നേൽ, യുവ ഡോക്ടർ ക്രിസ്റ്റീന ദേവസ്യ, കലോത്സവ മത്സര വിജയികൾ എന്നിവരെ ആദരിച്ചു. ജനശ്രീ കുടുംബാംഗങ്ങളുടെ ഓണാഘോഷവും ഓണസദ്യയും നടന്നു.
മട്ടന്നൂർ: മട്ടന്നൂർ ടെമ്പിൾ ഏരിയാ റസിഡൻസ് അസോസിയേഷൻ താരയുടെ നേതൃത്വത്തിൽ മട്ടന്നൂർ ലയൺസ് ഹാളിൽ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് എ. രാമകൃഷ്ണവാര്യർ ഉദ്ഘാടനം ചെയ്തു. പി.ബി. സജിത്ത്, സുധീർ, വനിതാ വേദി സെക്രട്ടറി സ്മിത പ്രിജിത്ത് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. പൂക്കളം തീർക്കുകയും ഓണസദ്യയും ഒരുക്കുകയും ചെയ്തു.