ബിനോജിനെ ആദരിച്ചു
1589598
Sunday, September 7, 2025 2:43 AM IST
തേർത്തല്ലി: കേരള മനസാക്ഷിയെ ഞെട്ടിച്ച കൊടും ക്രിമിനൽ ഗോവിന്ദചാമിയെ പിടികൂടാൻ കേരള പോലീസിനെ സഹായിച്ച ബിനോജ് ഇരട്ടയാനിക്കലിനെ കത്തോലിക്ക കോൺഗ്രസ് പെരിങ്ങാല യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു.
ബിനോജിന്റെ മനസാന്നിധ്യവും അവസരോചിതമായ ഇടപെടലുമാണ് ഗോവിന്ദച്ചാമിയെ കണ്ണൂർ ടൗണിൽ നിന്ന് പിടികൂടാൻ ഇടയാക്കിയത്.
ഫാ. മാത്യു കായമ്മാക്കൽ, കത്തോലിക്ക കോൺഗ്രസ് രൂപത സെക്രട്ടറി ജയിംസ് ഇമ്മാനുവേൽ, സാബു വടക്കേഞാലിപ്പറമ്പിൽ, സാജു കാരാടി, ജോസ് കൈതക്കളത്ത്, സിബി കാട്ടിക്കാനാ, ജോർജ് കണിയാമ്പാല, തങ്കച്ചൻ കൊച്ചുവീട്ടിൽ എന്നിവർ നേതൃത്വം നൽകി.