പെ​രി​ങ്ങോം: അ​ള​വി​ല്‍ കൂ​ടു​ത​ല്‍ ഇ​ന്ത്യ​ന്‍ നി​മി​ത വി​ദേ​ശ മ​ദ്യം കൈ​വ​ശം വ​ച്ച​യാ​ളെ പെ​രി​ങ്ങോം പോ​ലീ​സ് അ​റ​സ്റ്റ ചെ​യ്തു. പെ​രി​ങ്ങോ​ത്തെ ശ​ശീ​ന്ദ്ര​നാ​നെ​യാ​ണ് (57) അ​റ​സ്റ്റ് ചെ​യ്ത​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ കു​റ്റൂ​ര്‍ സ​ണ്‍​റൈ​സ് കോ​ള​ജി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. 500 മി​ല്ലി​യു​ടെ 12 കു​പ്പി മ​ദ്യം പി‌​ടി​ച്ചെ​ടു​ത്തു. മ​ദ്യം ക​സ്റ്റ​ഡ​യി​ലെ​ടു​ത്ത് അ​ള​വി​ല്‍ കൂ​ടു​ത​ല്‍ മ​ദ്യം കൈ​വ​ശം​വ​ച്ച കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു.