ഓണാഘോഷം സംഘടിപ്പിച്ചു
1590158
Tuesday, September 9, 2025 1:47 AM IST
ചെറുപുഴ: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ചെറുപുഴ യൂണിറ്റ് ഓണാഘോഷവും കുടുംബ സംഗമവും ചെറുപുഴ വിമുക്തഭട ഭവനിൽ നടന്നു. ജില്ലാ പ്രസിഡന്റ് വത്സരാജ് മടമ്പത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോസഫ് മാത്യു പുൽതകിടിയേൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ മത്സരപരീക്ഷകളിൽ വിജയിച്ച കുട്ടികളെയും മെഹ്ഫിൽ ഇന്റർനാഷണൽ കേരളയുടെ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംഗീത സംവിധായകയ്ക്കുള്ള അവാർഡ് നേടിയ ചെറുപുഴ യൂണിറ്റ് അംഗം പി. ദേവസ്യയുടെ മകൾ ജിപ്സ ദേവസ്യയെയും അനുമോദിച്ചു. പയ്യന്നൂർ താലൂക്ക് സെക്രട്ടറി സി.കെ. ചന്ദ്രൻ, പി.എം. വാസുദേവൻ, ലിസി തോമസ്, എ.കെ. ജോസഫ്, ഷൈല ബിജു, ജോർജ് കടുകൻമാക്കൽ, എം.എം. ജയിംസ് എന്നിവർ പ്രസംഗിച്ചു. ഓണക്കളികളും മത്സരങ്ങളും നടന്നു.
ചെറുപുഴ: പുളിങ്ങോം ഇടവരമ്പ് തേജസ്വിനി സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. മുൻ ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി.വി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. ചെഞ്ചേരി വേണു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൃഷിവകുപ്പിന്റെ സംസ്ഥാന അവാർഡ് നേടിയ ചെറുപുഴ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂർ, ഹൈദരാബാദിൽ നടന്ന നവോദയ സ്കൂൾ കലോത്സവത്തിൽ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടി ദേശീയ മത്സരത്തിലേയ്ക്ക് യോഗ്യത നേടിയ അഞ്ജലി രാജേഷ് എന്നിവരെ അനുമോദിച്ചു.
കെ. അരുൺകുമാർ, കെ.ജി. സതീശൻ, ഉണ്ണി കടയക്കര, ചന്ദ്രൻ മാവിലാവീട്ടിൽ, രജിതാ സന്തോഷ്, പ്രീതി രാജേഷ് എന്നിവർ പ്രസംഗിച്ചു. കലാകായിക മത്സരങ്ങളും നടന്നു. മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
പയ്യാവൂർ: ഏരുവേശി ഹരിശ്രീ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷവും കുടുംബ സംഗമവും വിവിധ പരിപാടികളാടെ നടന്നു. മുതിർന്ന അംഗങ്ങളായ പി.ടി. ചന്ദ്രനും പി.എം. മോഹനനും ചേർന്ന് ഭദ്രദീപം തെളിച്ചു. സംഘം പ്രസിഡന്റ് വിജയൻ, സെക്രട്ടറി അജയ്കുമാർ, ജോയിന്റ് സെക്രട്ടറി പി. കുഞ്ഞികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഓണക്കളികൾ, തിരുവാതിര എന്നിവയടക്കം വിവിധ കലാപരിപാടികളും അരങ്ങേറി.
ശ്രീകണ്ഠപുരം: നഗരസഭയിലെ പന്ന്യാൽ വാർഡിലെ നവജ്യോതി കുടുംബശ്രീ വാർഷികവും ഓണാഘോഷവും നഗരസഭാധ്യക്ഷ കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റ് റോസമ്മ ഏബ്രഹാം അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ നഗരസഭാധ്യക്ഷയെ കുടുംബശ്രീ അംഗങ്ങൾ ആദരിച്ചു. കുടുംബശ്രീ സെക്രട്ടറി പി.കെ. ശശികല, എഡിഎസ് പ്രസിഡന്റ് എൽസമ്മ മാത്യു, ഡെയ്സി ക്രിസ്റ്റഫർ എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാകായിക മത്സരങ്ങളും സമ്മാന ദാനവും നടത്തി.