ഡോ. മണികണ്ഠന് രംഗസ്വാമിക്ക് ഐഎന്‍എസ്എ വിസിറ്റിംഗ് സയന്റിസ്റ്റ് അവാര്‍ഡ്
1590155
Tuesday, September 9, 2025 1:47 AM IST
പെരിയ: കേരള കേന്ദ്രസര്‍വകലാശാലയിലെ ഗണിതശാസ്ത്ര വിഭാഗം അസി. പ്രഫസര്‍ ഡോ. മണികണ്ഠന് രംഗസ്വാമിക്ക് 2025-2026 ലെ ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി (ഐഎന്‍എസ്എ) വിസിറ്റിംഗ് സയന്റിസ്റ്റ് അവാര്‍ഡ്.
സേവന സംവിധാനങ്ങളുടെ സന്തുലിതാവസ്ഥ വിശകലനം എന്ന പ്രോജക്ട് പ്രൊപ്പോസലിനാണ് അവാര്‍ഡ് ലഭിച്ചത്. ഐഐടി ബോംബെയിലെ ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയറിംഗ് ആന്‍ഡ് ഓപ്പറേഷന്‍സ് റിസര്‍ച്ച് വിഭാഗത്തില്‍ ഗവേഷണം നടത്തും. ഇതില്‍ സ്ട്രാറ്റജിക് ഏജന്റുമാരുമായുള്ള സേവന സംവിധാനങ്ങളുടെ സന്തുലിത സ്വഭാവത്തെക്കുറിച്ചുള്ള വിപുലമായ പഠനം, തന്ത്രപരമായ തീരുമാനമെടുക്കല്‍ തുടങ്ങിയവ ഉള്‍പ്പെടും. പാലക്കാട് നല്ലേപ്പിള്ളി ചെട്ടികുളം സ്വദേശിയാണ്.