തെങ്ങുരോഗ വ്യാപനത്തിൽ പലമടങ്ങു വർധന
1590153
Tuesday, September 9, 2025 1:47 AM IST
വൈ.എസ്. ജയകുമാർ
കണ്ണൂർ: കേരകൃഷിക്കും തേങ്ങ ഉത്പാദനത്തിനും തിരിച്ചടിയായി കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ തെങ്ങുകളിൽ മഞ്ഞളിപ്പ് രോഗം വ്യാപിക്കുന്നു. നഗരഭാഗങ്ങളിൽ നാലിൽ ഒരു തെങ്ങിനും ഗ്രാമീണ മേഖലയിൽ ചിലയിടങ്ങളിൽ അഞ്ചിൽ ഒരു തെങ്ങിനും മഞ്ഞളിപ്പ് രോഗം ഉള്ളതായാണ് കണക്കാക്കുന്നത്.
കണ്ണൂർ ജില്ലയിൽ 10 വർഷം മുന്പ് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (സിപിസിആർഐ) സംസ്ഥാന കൃഷി വകുപ്പിന്റെ സഹായത്തോടെ നടത്തിയ സർവേയിൽ രണ്ടു ശതമാനത്തിൽ താഴെ തെങ്ങുകൾക്കാണ് മഞ്ഞളിപ്പ് രോഗം കണ്ടെത്തിയത്. സർവേ കഴിഞ്ഞ് 10 വർഷം പിന്നിടുന്പോൾ മഞ്ഞളിപ്പ് പല മടങ്ങായി വർധിക്കുകയും തേങ്ങ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. മഞ്ഞളിപ്പ് ബാധിച്ച തെങ്ങുകളിൽ മറ്റ് രോഗങ്ങൾ പെട്ടെന്ന് പിടിപെടുന്നതായി കർഷകർ പറയുന്നു.
സിപിസിആർഐ കാസർഗോഡ് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും സർവേ നടത്തി വിശദമായ റിപ്പോർട്ട് തയാറാക്കുകയുണ്ടായി. ഇതിനൊപ്പം കണ്ണൂർ ജില്ലയിലെ മൂന്ന് വ്യത്യസ്ത കാർഷിക പരിസ്ഥിതി യൂണിറ്റുകളെ പ്രതിനിധാനം ചെയ്യുന്ന ആലക്കോട്, ചെറുതാഴം, മാടായി പഞ്ചായത്തുകളിലാണ് സർവേ നടത്തിയത്. 2014-15 ലെ സർവേയിൽ 0.79 ശതമാനം തെങ്ങുകളിലാണ് മഞ്ഞളിപ്പ് രോഗം കണ്ടെത്തിയത്. ആലക്കോട് 0.14 ശതമാനം, ചെറുതാഴം 0.56 മാടായി 1.67 ശതമാനം വീതമാണ് രോഗം കണ്ടെത്തിയത്.

രോഗം കൂടുതൽ ചെറുതാഴത്ത് കുറവ് ആലക്കോട്ട്
10 വർഷം മുന്പ് നടത്തിയ സർവേയിൽ പയ്യന്നൂർ താലൂക്കിലെ ചെറുതാഴം പഞ്ചായത്തിൽ 20 ശതമാനം തെങ്ങുകളിലാണ് രോഗം കണ്ടെത്തിയത്. എന്നുവച്ചാൽ അഞ്ചിൽ ഒരു തെങ്ങിന് ഏതെങ്കിലും രോഗമുണ്ട്. കൊന്പൻ ചെല്ലിയുടെ ആക്രമണം 14.72 ഉം ചെന്നീരൊലിപ്പ് 3.30 വും ശതമാനവും വീതമുണ്ട്, ചെന്പൻ ചെല്ലിയുടെ ആക്രമണം 0.15 ഉം എയ്റോഫിഡ് മണ്ടരി 0.76 ഉം പൂങ്കുലച്ചാഴി 0.25 ഉം കൂന്പു ചീയൽ 3.30 ഉം തഞ്ചാവൂർ വാട്ടം 0.15 ഉം ശതമാനം വീതവും തെങ്ങുകളിൽ കണ്ടെത്തി.
പൂങ്കുല ചാഴി ആക്രണത്തിന്റെ തീവ്രത കൂടുതലാണെന്നും കണ്ടെത്തി. തേങ്ങയുടെ മോട് ഭാഗത്തെ നീര് ഊറ്റിക്കുടിക്കുന്നതാണ് രോഗസ്ഥിതി. തൊണ്ട് വികൃതമാകുന്നതിനൊപ്പം ഉൾക്കാന്പ് കുറവായിരിക്കുകയും ചെയ്യും.
ആലക്കോട് മൂന്നു ശതമാനത്തോളം തെങ്ങുകളിൽ കൂന്പ് ചീയൽ കണ്ടെത്തിയിരുന്നു. ചെറുതാഴത്തും മാടായിയിലും അര ശതമാനം തെങ്ങുകളിൽ കൂന്പു ചീയൽ കണ്ടെത്തി.
ചെറുതാഴത്താണ് ചെന്നീരൊലിപ്പ് കൂടുതൽ കണ്ടെത്തിയത്. 3.30 ശതമാനം. മാടായിയിൽ 1.53 ഉം ആലക്കോട് 0.05 ശതമാനവുമാണ് ചെന്നീരൊലിപ്പ് രോഗം. തഞ്ചാവൂർ വാട്ടം മൂന്നു പഞ്ചായത്തുകളിലും അര ശതമാനത്തിൽ താഴെയായിരുന്നു.
ഇപ്പോൾ മിക്കയിടത്തും നാലിലൊന്ന് തെങ്ങുകളിൽ മഞ്ഞളിപ്പ് ബാധിച്ചിട്ടുണ്ട്. മഞ്ഞളിപ്പ് രോഗത്തിന് പല കാരണങ്ങൾ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
റൂട്ട് വിൽറ്റ് ഡിസീസിന്റെ ( വേര് വാട്ടം) മണ്ടയിൽ പ്രകടമാകുന്ന ലക്ഷണമാണ് മഞ്ഞളിപ്പ്.
ഇപ്പോൾ മണ്ടരി ബാധ എതാണ്ട് എല്ലായിടത്തും എത്തിച്ചേരുകയും തേങ്ങ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. കൂന്പൂ ചീയലും ചെന്നീരൊലിപ്പും തഞ്ചാവൂർ വാട്ടവും കൂടുകയും ചെയ്തു.