ശ്രീനാരായണഗുരുജയന്തി ആഘോഷം
1590159
Tuesday, September 9, 2025 1:47 AM IST
പയ്യാവൂർ: എസ്എൻഡിപി യോഗം പയ്യാവൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ശാഖാ പ്രസിഡന്റ് പി.എം. ജയരാജൻ പതാക ഉയർത്തി. തുടർന്ന് പയ്യാവൂർ ശിവക്ഷേത്രത്തിൽ നിന്ന് കോയിപ്ര ഗുരുദേവ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് നടത്തിയ ഘോഷയാത്രയിൽ നിരവധിപേർ പങ്കെടുത്തു. കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു.
മത്സരവിജയികൾക്ക് യൂത്ത് മൂവ്മെന്റ് ജോയിന്റ് സെക്രട്ടറി അനൂപ് പനയ്ക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ശാഖ കുടുംബാംഗങ്ങളിൽ 70 വയസുള്ളവരെ എസ്എൻഡിപി യോഗം യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. സോമൻ ആദരിച്ചു. ശാഖാ സെക്രട്ടറി ബിജുമോൻ, വൈസ് പ്രസിഡന്റ് ഗീത രാമകൃഷ്ണൻ, സജീവ് രാജ്, പി.കെ. ശിവദാസൻ, സി. ഷാജിമോൻ, പി.കെ. സജി, എം.കെ. രാജേഷ്, തങ്കച്ചൻ ബിജി എന്നിവർ പ്രസംഗിച്ചു. ചതയദിന സദ്യയും ഉണ്ടായിരുന്നു.