റിസർച്ച് ആൻഡ് സ്കിൽ സെന്ററും മീഡിയ റൂമും ഉദ്ഘാടനം ചെയ്തു
1590390
Wednesday, September 10, 2025 12:49 AM IST
ചെറുപുഴ: മാത്തിൽ ഗുരുദേവ് ആർട്സ് ആൻഡ് സയൻസ് കോളജിൽ റിസർച്ച് ആൻഡ് സ്കിൽ സെന്ററും മീഡിയ റൂമും ടി.ഐ. മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ സമഗ്ര വികസനത്തിനായി കോളജ് ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മാസങ്ങളിലും പ്രസിദ്ധീകരിക്കുന്ന ഗുരുദേവ് ന്യൂസ് ലെറ്ററിന്റെ സ്വിച്ച്ഓൺ കർമവും എംഎൽഎ നിർവഹിച്ചു.
കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം.വി. സുനിൽകുമാർ, കോളജ് പ്രിൻസിപ്പൽ റവ. ഡോ. സാമുവൽ പുതുപ്പാടി, കോളജ് ചീഫ് ബർസാർ റവ. ഡോ. വർഗീസ് താന്നിക്കാകുഴി, യുഎസ്എ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ യംഗ് റിസേർച്ചേഴ്സ് അക്കാദമിയിലെ ഡോ. വിപിൻദേവ്, മാധ്യമ പ്രവർത്തകൻ ഹരിഹരൻ, കോളജ് വൈസ് പ്രിൻസിപ്പൽ പി. വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.