സ്കൂൾ പരിസരങ്ങളിൽ പരിശോധന നടത്തി
1590402
Wednesday, September 10, 2025 12:49 AM IST
ഇരിട്ടി: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ഇരിട്ടി എക്സൈസ് റേഞ്ചും പേരാവൂർ സർക്കിൾ ഭക്ഷ്യാസുരക്ഷ വകുപ്പും സംയുക്തമായി സ്കൂൾ പരിസരങ്ങളിലെ കടകളിൽ പരിശോധന നടത്തി. പായം പഞ്ചായത്തിലെ കുന്നോത്ത്, കൂട്ടുപുഴ, പേരട്ട എന്നിവിടങ്ങളിലെ സ്കൂൾ പരിസരങ്ങളിലെ കടകളിലാണ് പരിശോധന നടത്തിയത്.
കടകളിൽ പാൻമസാല തുടങ്ങി ലഹരിവസ്തുക്കൾ, കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ എന്നിവ സൂഷിക്കുകയോ വില്ക്കുകയോ ചെയ്യുന്നുണ്ടോയെന്ന് കണ്ടെത്താനായിരുന്നു പരിശോധന. കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് കടയുടമകൾക്ക് മുന്നറിയിപ്പ് നൽകി. പരിശോധന വരുംദിവസങ്ങളിൽ മറ്റുപഞ്ചായത്തുകളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഇരിട്ടി റേഞ്ച് ഇൻസ്പെക്ടർ ഇ.പി. വിപിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ ഓഫീസർ എം.എസ്. മഹേഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി.വി. സുലൈമാൻ, സി.എം. ജയിംസ്, സിവിൽ എക്സൈസ് ഓഫീസർ പി.ജി. അഖിൽ, വനിത സിവിൽ എക്സൈസ് ഓഫീസർ വി. ശരണ്യ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.ടി. ജോർജ് എന്നിവർ പങ്കെടുത്തു.