കാടുമൂടിയ മുരിക്കുംകരി റോഡ് വെട്ടിത്തെളിക്കാൻ നടപടികളില്ല
1590397
Wednesday, September 10, 2025 12:49 AM IST
കേളകം: കടുവ, പുലി, കാട്ടുപന്നി എന്നിവയുൾപ്പടെയുള്ള വന്യമൃഗങ്ങളിറങ്ങുന്ന ശാന്തിഗിരിയിലെ മുരിക്കുംകരി പാത വെട്ടിത്തെളിച്ച് സഞ്ചാരയോഗ്യമാക്കാൻ നടപടികളുണ്ടാകുന്നില്ല. സഞ്ചാരികളുടെ പറുദീസയെന്ന് വിശേഷിപ്പിക്കുന്ന പാലുകാച്ചിമലയിലേക്കുള്ള പാതയാണ് കാടുമൂടിക്കിടക്കുന്നത്.
നൂറുകണക്കിനാളുകൾ സഞ്ചരിച്ചിരുന്ന ഈ പാതയിലെ കാടും വള്ളിപ്പടർപ്പുകളും വെട്ടിമാറ്റി സുഗമമായ സഞ്ചാരം സാധ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ശാന്തിഗിരി-നാരങ്ങത്തട്ട് പാതയിലെ രണ്ടുകിലോമീറ്റർ ഭാഗമാണ് ഇരുവശങ്ങളിൽ നിന്നും റോഡിലേക്ക് കാടുകയറി യാത്ര ഭീഷണിയിലായത്.