സംഘാടക സമിതി രൂപീകരണം
1590396
Wednesday, September 10, 2025 12:49 AM IST
തളിപ്പറമ്പ്: വിദ്യാരംഗം ജില്ലാ പ്രവർത്തനോദ്ഘാടനവുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരണ യോഗം തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ജിവിഎച്ച്എസ്എസിൽ നടന്നു. തളിപ്പറമ്പ് നോർത്ത് എഇഒ കെ. മനോജ് അധ്യക്ഷത വഹിച്ചു.
ഇന്ദുമതി പാപ്പിനിശേരി, അരുൺജിത്ത് പഴശി, ഫിലൈറ്റ് സ്റ്റീഫൻ, മെഹറൂഫ്, ബിജു മോഹൻ, പി. ഇബ്രാഹിം, ജിഷ ചാലിൽ, കെ.വി. മെസ്മർ എന്നിവർ പ്രസംഗിച്ചു. കെ. സുധാകരൻ എംപി, എം.വി. ഗോവിന്ദൻ എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, മുനിസിപ്പൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി, വാർഡ് മെംബർ പി. രജുല എന്നിവർ രക്ഷാധികാരികളായി സംഘാടകസമിതി രൂപീകരിച്ചു.
ഭാരവാഹികളായി ഡി. ഷൈനി (ഡിഡിഇ, കണ്ണൂർ)-സംഘാടക സമിതി ചെയർമാൻ, എസ്. വന്ദന (ഡിഇഒ), കെ. മനോജ് (എഇഒ, തളിപ്പറമ്പ് നോർത്ത്)-വൈസ് ചെയർമാൻമാർ, പി.ഒ. ഇന്ദുമതി-ജനറൽ കൺവീനർ, പി. ഇബ്രാഹിം-ജോയിന്റ് കൺവീനർ, അരുൺജിത്ത് പഴശി-പ്രോഗ്രാം കൺവീനർ, ജിഷ സി. ചാലിൽ-ജോയിന്റ് കൺവീനർ എന്നിവരെ തെരഞ്ഞെടുത്തു.