ചികിത്സാ സഹായം കൈമാറി
1590395
Wednesday, September 10, 2025 12:49 AM IST
മാതമംഗലം: ഇരു വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന പ്രമുഖ തെയ്യം കലാകാരനും കലാ-സാംസ്കാരിക പ്രവര്‍ത്തകനുമായ മാതമംഗലത്തെ പദ്മനാഭന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിനായി മാതമംഗലം സി.പി. നാരായണന് സ്മാരക ഹയര്‍ സെക്കൻഡറി സ്കൂള്‍ ചികിത്സാ സഹായം നൽകി.
സ്കൂളിലെ പൂർവ വിദ്യാർഥിയായ പദ്മനാഭന്റെ ചികിത്സ സഹായ നിധിയിലേക്ക് വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ സ്വരൂപിച്ച 76295 രൂപയാണ് നൽകിയത്. സ്കൂള്‍ പഠനകാലത്ത് യുവജനോത്സ വേദികളിലെ നിറസാന്നിദ്ധ്യമായിരുന്നു.
പഠനത്തിനു ശേഷം തുടര്‍ന്നിങ്ങോട്ട് കഴിഞ്ഞ വര്‍ഷം വരെ നടന്ന യുവജനോത്സവ വേദികളില്‍ സ്കൂള്‍-സബ് ജില്ല, ജില്ലാ, സംസ്ഥാനതലം വരെ പദ്മനാഭന്റെ കീഴില്‍ വിവിധ നൃത്തങ്ങളും നാടകവും, മോണോ ആക്ടുമെല്ലാം അഭ്യസിച്ച വിദ്യാര്‍ഥികൾ വിജയം നേടിയിരുന്നു. മുഖ്യാധ്യാപിക റീന തുക ചികിത്സ സഹായ കമ്മിറ്റി ചെയര്മാന് ടി.പി. മഹമ്മൂദ് ഹാജിക്ക് കൈമാറി. കമ്മിറ്റി ഭാരവാഹികളായ ഹരിത രമേശന്, സന്ദീപ് പാണപ്പുഴ എന്നിവരും പങ്കെടുത്തു.