ഇരിട്ടി ഫെസ്റ്റ് സമാപിച്ചു
1590404
Wednesday, September 10, 2025 12:49 AM IST
ഇരിട്ടി: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ നാലു ദിവസമായി നായനാർ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്നുവരുന്ന ഇരിട്ടി ഫെസ്റ്റ് 2025 സമാപിച്ചു. സമാപന ദിവസത്തിൽ ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും സംഗമം സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അംഗം പി. റോസ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ. ബൾക്കീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭിന്നശേഷി വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ മൊയ്തീൻ കുട്ടി പൂമരത്തിൽ മുഖ്യാതിഥിയായിരുന്നു.
ഐസിഡിഎസ് സുപ്പർവൈസർ ജിസ്മി അഗസ്റ്റിൻ, കൗൺസിലർമാരായ വി. പുഷ്പ, അബ്ദുൾ ഖാദർ കോമ്പിൽ, വയോജന കമ്മിറ്റി അംഗം എം. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും കലാപരിപാടികളും നടന്നു. ഇരിട്ടി ഫെസ്റ്റിന് സമാപനം കുറിച്ച് കോഴിക്കോട് മ്യൂസിക്കൽ കഫെയിലെ കലാകാരൻമാർ അണിനിരന്ന സംഗീതസന്ധ്യ അരങ്ങേറി.