സ്വാശ്രയ സംഘം വാർഷികാഘോഷം
1590163
Tuesday, September 9, 2025 1:47 AM IST
നെല്ലിക്കുറ്റി: ക്രിസ്ത്യൻ ബ്രദേഴ്സ് സ്വാശ്രയ സംഘം ഒന്നാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബസംഗമത്തിൽ ഓണാഘോഷത്തോടൊപ്പം കർഷകർ, സൈനികർ, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ എന്നിവരെ ആദരിച്ചു. ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി പരിപാടി ഉദ്ഘാടനം ചെയ്തു.
ഫ്രാൻസിസ് ജോസഫ് പുന്നത്താനം അധ്യക്ഷത വഹിച്ചു. അനീഷ് പുളിയ്ക്കൽ ആമുഖ പ്രഭാഷണം നടത്തി.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ സോജൻ കാരാമയിൽ, ജോബി ഡൊമിനിക്ക്, ജോൺസൺ കാരാമയിൽ, അനിൽ സെബാസ്റ്റ്യൻ പനച്ചിപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു. വിവിധയിനം ഓണക്കളി മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.