നിക്ഷാനിൽ ഓണം കഴിഞ്ഞും ഓഫർ മൂഡ് തുടരുന്നു
1590388
Wednesday, September 10, 2025 12:49 AM IST
കണ്ണൂർ: ഓണത്തോടനുബന്ധിച്ച് നിക്ഷാനിൽ ആരംഭിച്ച ഓഫർ മൂഡ് തുടരുന്നു. ഈ ഓണത്തിന് മറ്റാർക്കും നൽകാനാകാത്ത ഓഫറുകളും വിലക്കുറവുമാണ് നിക്ഷാനിൽ ഒരുക്കിയിരുന്നത്. തിരുവോണത്തിരക്കുകൾക്കിടയിൽ ആഗ്രഹിച്ച ഗൃഹോപകരണങ്ങളും ഗാഡ്ജറ്റുകളും സ്വന്തമാക്കാൻ കഴിയാതെ പോയവരുടെ ആഗ്രഹപൂർത്തീകരണം കൂടി മുന്നിൽക്കണ്ടാണ് ഓഫർ മൂഡ് തുടരുന്നത്.
ഇന്നുവരെ ആരും നൽകാത്ത ഓഫറുകളും ഡിസ്കൗണ്ടുകളും കോടിക്കണക്കിനു രൂപയുടെ സമ്മാനങ്ങളുമായാണ് നിക്ഷാൻ ഓണക്കോടീശ്വരൻ സെയിൽ തുടരുന്നത്. സെയിലിന്റെ ഭാഗമായി ബ്രാൻഡഡ് ഗൃഹോപകരണങ്ങളും ഗാഡ്ജറ്റുകളും 75 ശതമാനം വരെ വിലക്കുറവിൽ ഉപഭോക്താവിന് സ്വന്തമാക്കാം. ഉപഭോക്താക്കളുടെ താത്പര്യപ്രകാരമാണ് ഓണം കഴിഞ്ഞിട്ടും ഓഫർ മൂഡ് തുടരുന്നതെന്ന് മാനേജിംഗ് ഡയറക്ടർ എം.എം.വി. മൊയ്തു പറഞ്ഞു.
സമ്മാനങ്ങളുടെ മഹാമേള
ഈ ഓണക്കാലത്ത് പർച്ചേസ് ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും വന്പൻ ഓഫറുകൾക്കൊപ്പം ഉറപ്പായ സമ്മാനങ്ങളും വിഭാവനം ചെയ്തുകൊണ്ടാണ് നിക്ഷാൻ ഓണക്കോടീശ്വരൻ’ സെയിൽ ആവിഷ്കരിച്ചിരിക്കുന്നത്.
ലക്കി ഡ്രോയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഉപഭോക്താവിന് ബന്പർ സമ്മാനമായി ഒരു മഹീന്ദ്ര ബിഇ 6 കാർ നൽകും. രണ്ട് ഹാർലി ഡേവിഡ്സണ് 440 x ബൈക്കുകൾ, നാല് ഏഥർ റിസ്റ്റ ഇലക്ട്രിക് സ്കൂട്ടറുകൾ എന്നിവയുടെ സമ്മാനങ്ങളുടെ നീണ്ട നിരയുമുണ്ട്. കന്പനികൾ നൽകുന്ന കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങൾക്കും ഓഫറുകൾക്കും പുറമെയാണിത്.
ഉരച്ചോളൂ...ഉറപ്പാണ് സമ്മാനം
മൊബൈൽ ഫോണും ലാപ്ടോപ്പും വാങ്ങുന്പോൾ ഉറപ്പായ സമ്മാനങ്ങളുമായി നിക്ഷാനിൽ
സ്ക്രാച്ച് ആൻഡ് വിൻ ഓഫറുമുണ്ട്. 10000 രൂപയ്ക്ക് മുകളിലുള്ള പർച്ചേസുകൾക്കൊപ്പമാണ് അത്യാകർഷകമായ സമ്മാനങ്ങൾ നൽകുന്നത്. സ്ക്രാച്ച് ആൻഡ് വിൻ ഓഫറിലൂടെ, ഒരു ഇന്റർനാഷണൽ ട്രിപ്പ്, ഐഫോണ്, 43 ഇഞ്ച് സ്മാർട്ട് ടിവി, റഫ്രിജറേറ്റർ, വാഷിംഗ് മെഷിൻ തുടങ്ങിയ ഒട്ടനവധി ഉറപ്പായ സമ്മാനങ്ങളാണ് ഉപഭോക്താവിനെ കാത്തിരിക്കുന്നത്. ഒപ്പം തന്നെ, ഷോറൂം സന്ദർശിച്ച് വിസിറ്റ് ആൻഡ് വിൻ കൂപ്പണ് നിക്ഷേപിച്ചവർക്കായും നറുക്കെടുപ്പുണ്ട്. നറുക്കെടുപ്പ് ഈ മാസം അവസാനവാരം നടക്കും. 43 ഇഞ്ച് സ്മാർട്ട് ടിവി, സ്മാർട്ട് ഫോണ്, സ്മാർട്ട് വാച്ച് എന്നീ സമ്മാനങ്ങളാണ് ഭാഗ്യവാൻമാരെ കാത്തിരിക്കുന്നത്.
ഒരു രൂപ പോലും മുടക്കാതെ വാങ്ങാം!
ഒരു രൂപ പോലും മുടക്കാതെ ഇഷ്ട ഗൃഹോപകരണങ്ങളും ഗാഡ്ജറ്റുകളും പർച്ചേസ് ചെയ്യാവുന്ന ഏറ്റവും കുറഞ്ഞ ഇഎംഐ സ്കീമുകളാണ് നിക്ഷാനിൽ ഒരുക്കിയിരിക്കുന്നത്. ഏതൊരു ഉപഭോക്താവിനും സൗകര്യപ്രദമായ പലിശരഹിത വായ്പാ സൗകര്യത്തോടെ, മികച്ച ഓണം ഓഫറുകളോടെ ഗൃഹോപകരണങ്ങളും ഗാഡ്ജറ്റുകളും സ്വന്തമാക്കാം. കൂടാതെ 45,000 രൂപ വരെ കാഷ് ബാക്കും എക്സ്ട്രാ വാറന്റിയും ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ഫ്രീ ഹോം ഡെലിവറിയും ഒരുക്കിയിട്ടുണ്ട്. ഗൃഹോപകരണങ്ങൾ അപ്ഗ്രേഡ് ചെയ്ത് നിലവിലുള്ള എല്ലാ ഓഫറുകളോടും കൂടി പുതുപുത്തൻ ഉത്പന്നങ്ങൾ, ഓണം സ്പെഷൽ എക്സ്ചേഞ്ച് ഓഫറിലൂടെ ഇപ്പോഴും സ്വന്തമാക്കുവാനും സാധിക്കും.
പഴയ എയർ കണ്ടീഷണറുകൾ ഏറ്റവും മികച്ച ഓഫറിൽ എക്സ്ചേഞ്ച് ചെയ്ത് പുതിയ എസി സ്വന്തമാക്കുവാനുള്ള സൗകര്യവുമുണ്ട്. ഉപഭോക്താക്കൾക്ക് ഇതിലൂടെ അവരുടെ പഴയ എയർ കണ്ടീഷണറുകൾ, അവ ഏതു കണ്ടീഷനിലായാലും, എക്സ്ചേഞ്ച് ചെയ്ത് പുതുപുത്തൻ എയർകണ്ടീഷണറുകൾ സ്വന്തമാക്കാം. 6000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ലഭ്യമാണ് എന്നതാണ് ഏറ്റവും ആകർഷകമായ ഘടകം.
ട്രെൻഡിംഗ് ഓഫറുകൾ
ഹോം അപ്ലയൻസസ്, ഗാഡ്ജറ്റ്സ്, ഹോം എസ്സൻഷ്യൽസ് തുടങ്ങിയവയും ഗംഭീര ഓണ ഓഫറുകളോടെ സ്വന്തമാക്കാം. ഓഫറുകളുടെ ഭാഗമായി ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുകളും ലാപ്ടോപ്പുകളും 50 ശതമാനം വിലക്കുറവിൽ സ്വന്തമാക്കാം. 4990 രൂപ മുതൽ സ്മാർട്ട് ഫോണിന്റെ വില ആരംഭിക്കുന്നത്. മൊബൈൽ ഫോണുകൾ ഓണ്ലൈനേക്കാൾ കുറഞ്ഞ വിലയിൽ, ഓണ്ലൈനേക്കാൾ കൂടിയ വാറന്റിയിലും സ്വന്തമാക്കാം.
"ഇത് ഓണത്തിന് നിക്ഷാൻ നൽകുന്ന
ഓഫർ സമ്മാനം!'
പ്രിയ ഉപഭോക്താക്കൾക്കായി നിക്ഷാൻ നൽകുന്ന ഓണസമ്മാനമാണ് ഈ ഓഫറുകൾ എന്ന് എംഡി എം.എം.വി. മൊയ്തു പറഞ്ഞു. “ഈ ഓണത്തിന് ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഓഫറുകളും സേവനവും ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം.
ഗുണനിലവാരത്തോടൊപ്പം ഉത്പന്നങ്ങളുടെ വൈവിധ്യവും വിശാലതയും ഉപഭോക്താക്കൾക്ക് മികച്ച ഒരു അനുഭവം നൽകും. ഏതൊരു ഉപഭോക്താവിനും ആവശ്യമായ ഉത്പന്നങ്ങൾ എക്സ്പീരിയൻസ് ചെയ്ത് വാങ്ങുവാനുള്ള സൗകര്യവും നിക്ഷാനിൽ ഒരുക്കിയിട്ടുണ്ട്’’ ഫോൺ: 7902818181.