കീഴറയിലെ സ്ഫോടനം: തനിക്ക് ഒന്നും അറിയില്ലെന്ന് ആവർത്തിച്ച് മുഖ്യപ്രതി
1590387
Wednesday, September 10, 2025 12:49 AM IST
പഴയങ്ങാടി: കണ്ണപുരം കീഴറയിൽ സ്ഫോടനത്തിൽ വാടകവീട് തകർന്ന് ഒരാൾ മരിച്ച സംഭവത്തിൽ തനിക്ക് ഒന്നുമറിയില്ലെന്നും താൻ വീട് വാടകയ്ക്ക് എടുത്ത് നൽകുക മാത്രമാണ് ചെയ്തതെന്നും ആവർത്തിച്ച് മുഖ്യപ്രതി അനൂപ് മാലിക്. റിമാൻഡിലായിരുന്ന പ്രതിയെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു.
ഇന്നലെ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് മുന്പ് പറഞ്ഞ് മൊഴിയിൽ തന്നെ പ്രതി ഉറച്ച് നിന്നത്. അനൂപ് മാലിക്കിന്റെ ഭാര്യാ സഹോദരനായ മുഹമ്മദ് ആഷാം വീട്ടിൽ നടന്ന സ്ഫോടനത്തിൽ മരിച്ചിരുന്നു. മുഹമ്മദ് ആഷാമിന് വീട് വാടകയ്ക്ക് എടുത്തു നൽകിയ എന്നല്ലാതെ മറ്റൊന്നും തനിക്കറിയില്ലെന്ന മൊഴിയിൽ അനൂപ് മാലിക്ക് ഉറച്ചു നിൽക്കുകയാണ്. എന്നാൽ ഇക്കാര്യം പോലീസ് മുഖവിലക്കെടുത്തിട്ടില്ല. നാളെ രാവിലെ 11 വരെയാണ് പ്രതിയെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു നൽകിയത്.