നസ്രാണി പലഹാരമേള നടത്തി
1590157
Tuesday, September 9, 2025 1:47 AM IST
പെരുമ്പടവ്: സമുദായ ശാക്തീകരണ വർഷത്തോടനുബന്ധിച്ച് മേരിഗിരി മേഖലയിലെ മരിയൻസ് മാതൃവേദിയിലെ അംഗങ്ങൾ ഒരുക്കിയ ക്രിസ്ത്യൻ തനത് പലഹാരങ്ങളുടെ പ്രദർശനം പെരുമ്പടവ് സെന്റ് ജോസഫ്സ് പാരിഷ് ഹാളിൽ നടന്നു. മേരിഗിരി മേഖലയിലെ മരിയൻസ് മാതൃവേദിയിലെ ഓരോ യൂണിറ്റിലെയും അമ്മമാർ കൊണ്ടുവന്ന 150 ഓളം വിഭവങ്ങൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു. പഴമയുടെ രുചി നേരിട്ടറിയാൻ സാധിച്ചത് വലിയൊരു അനുഭവമായിരുന്നു.
മേഖലാ ഡയറക്ടർ ഫാ. തോമസ് കണ്ടത്തിൽ സിഎം, പെരുമ്പടവ് ഇടവക വികാരി ഫാ. ജോർജ് തൈക്കുന്നുംപുറം, സിസ്റ്റർ റോയ്സ് ജോർജ് എസ്എച്ച് മറ്റ് മേഖലാ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ പ്രദർശനത്തിനും മത്സരത്തിനും നേതൃത്വം നൽകി. പലഹാരമേള കാണാൻ ഒട്ടേറെ ആളുകൾ എത്തി. പെരുമ്പടവ്, രയറോം, മേരിഗിരി യൂണിറ്റുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിമലശേരി, വെള്ളരിയാനം യൂണിറ്റുകൾ പ്രോത്സാഹന സമ്മാനം നേടി.