യുവജനങ്ങൾ സാമൂഹിക വികസനത്തിന്റെ ഭാഗമാകണം: മാർ ജോർജ് വലിയമറ്റം
1590151
Tuesday, September 9, 2025 1:47 AM IST
തലശേരി: യുവജനങ്ങൾ സ്വന്തം കഴിവിനെ പ്രയോജനപ്പെടുത്തി സാമൂഹിക വികസനത്തിന്റെ ഭാഗമായി മാറണമെന്ന് ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം.
കെസിവൈഎം തലശേരി അതിരൂപതയുടെ പ്രവർത്തന വർഷം- ആരംഭിന്റെ ഉദ്ഘാടനം തലശേരി സാൻജോസ് മെട്രോപ്പോളിറ്റൻ ഹയർസെക്കൻഡറി സ്കൂളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മാർ ജോർജ് വലിയമറ്റം.
കെസിവൈഎം തലശേരി അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര അധ്യക്ഷത വഹിച്ചു. ചിറക് എന്ന പേരിട്ടിരിക്കുന്ന പ്രവർത്തനവർഷത്തിന്റെ ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു. "യുവത്വത്തിന്റെ ചിറകുകൾ കത്തോലിക്ക സഭയുടെ കരുത്ത് ' എന്ന ആദർശവാക്യം അവതരിപ്പിച്ചു.
തലശേരി അതിരൂപത ഡയറക്ടർ ഫാ. അഖിൽ മുക്കുഴി, സംസ്ഥാന സെക്രട്ടറി വിപിൻ ജോസഫ്, അതിരൂപത ജനറൽ സെക്രട്ടറി അമൽ പേഴുംകാട്ടിൽ, മുൻ അതിരൂപത പ്രസിഡന്റ് ജോയൽ പുതുപ്പറമ്പിൽ, ബിബിൻ പീടിയേക്കൽ, ശ്രേയ ശ്രുതിനിലയം, അഖിൽ നെല്ലിക്കൽ, സാൻജോസ് കളരിമുറിയിൽ, സോന ചവണിയാങ്കൽ, എഡ്വിൻ തെക്കേമുറിയിൽ,അഞ്ജു വരിക്കാനിക്കൽ, അപർണ സോണി, സിസ്റ്റർ ജോസ്ന റോസ് എസ്എച്ച് എന്നിവർ നേതൃത്വം നൽകി.