ക​ണ്ണൂ​ര്‍: ഐ ​ലീ​ഗി​ലെ സ്‌​പോ​ര്‍​ട്ടിം​ഗ് ബം​ഗ​ളൂ​രു എ​ഫ്‌​സി​യി​ല്‍ നി​ന്ന് ര​ണ്ട് താ​ര​ങ്ങ​ളെ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് ഫു​ട്‌​ബോ​ള്‍ ക്ല​ബ് ടീ​മി​ലെ​ത്തി​ച്ചു. മ​ധ്യ​നി​ര​താ​രം ഒ.​എം. ആ​സി​ഫ്, പ്ര​തി​രോ​ധ താ​രം എ​സ്. മ​നോ​ജ് എ​ന്നി​വ​രെ​യാ​ണ് ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് സ്വ​ന്ത​മാ​ക്കി​യ​ത്. ആ​സി​ഫ് സെ​ന്‍​ട്ര​ല്‍ മി​ഡ്ഫി​ല്‍​ഡ​റാ​യും അ​റ്റാ​ക്കിം​ഗ് മി​ഡ്ഫി​ള്‍​ഡ​റാ​യും ക​ളി​ക്കു​ന്ന താ​ര​മാ​ണ്. 2023-24 സീ​സ​ണി​ല്‍ സ്‌​പോ​ര്‍​ട്ടിം​ഗ് ബം​ഗ​ളൂ​രു ഐ ​ലീ​ഗ് ര​ണ്ടാം ഡി​വി​ഷ​നി​ല്‍ ചാ​മ്പ്യ​ന്മാ​രാ​യ​പ്പോ​ള്‍ മ​ധ്യ​നി​ര​യി​ല്‍ ആ​സി​ഫ് ഉ​ണ്ടാ​യി​രു​ന്നു.

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് റി​സ​ര്‍​വ് ടീ​മി​ന് വേ​ണ്ടി കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ക​ളി​ച്ച താ​രം 2019-20 സീ​സ​ണി​ല്‍ ബ്ലാ​സ്റ്റേ​ഴ്‌​സി​നെ ചാ​മ്പ്യ​ന്‍​മാ​രാ​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ പ​ങ്കു വ​ഹി​ച്ചു. കേ​ര​ള​ത്തി​ന് വേ​ണ്ടി 2022 -23 സീ​സ​ണി​ല്‍ സ​ന്തോ​ഷ് ട്രോ​ഫി​യും അ​ണ്ട​ര്‍- 17 വി​ഭാ​ഗ​ത്തി​ല്‍ ദേ​ശീ​യ ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. എ​ഫ്സി കേ​ര​ള, പ്രോ​ഡ്ജി എ​ഫ്എ എ​ന്നി​വ​യ്ക്കു വേ​ണ്ടി ജൂ​ണി​യ​ര്‍ ഐ ​ലീ​ഗും താ​രം ക​ളി​ച്ചി​ട്ടു​ണ്ട്. കൊ​ച്ചി സ്വ​ദേ​ശി​യാ​ണ് ആ​സി​ഫ്.

ഇ​ട​ത് വിം​ഗ്ബാ​ക്കാ​ണ് മ​നോ​ജ്. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യാ​യ മ​നോ​ജ് 2014 -15 സീ​സ​ണി​ല്‍ ബം​ഗ​ളൂ​രു എ​ഫ്‌​സി​യു​ടെ അ​ണ്ട​ര്‍-19 വി​ഭാ​ഗ​ത്തി​ല്‍ മ​ത്സ​രം ആ​രം​ഭി​ച്ച താ​രം ഐ ​ലീ​ഗ് ര​ണ്ടാം ഡി​വി​ഷ​നി​ല്‍ ഫ​ത്തേ ഹൈ​ദ​രാ​ബാ​ദ്, ഓ​സോ​ണ്‍ എ​ഫ്‌​സി, അ​റ എ​ഫ്‌​സി, ബം​ഗ​ളൂ​രു യു​ണൈ​റ്റ​ഡ് എ​ഫ്‌​സി എ​ന്നി​വ​യ്ക്കു വേ​ണ്ടി ക​ളി​ച്ചു. കോ​ല്‍​ക്ക​ത്ത​ന ലീ​ഗി​ല്‍ പീ​ര്‍​ലെ​സ് ക്ല​ബി​നു​വേ​ണ്ടി​യും ബൂ​ട്ടു​കെ​ട്ടി. 2023 ലാ​ണ് സ്‌​പോ​ര്‍​ട്ടിം​ഗ് ക്ല​ബി​ലെ​ത്തു​ന്ന​ത്. പി​ന്നീ​ട് സ്‌​പോ​ര്‍​ട്ടിം​ഗി​ന് വേ​ണ്ടി ഐ ​ലീ​ഗ് മൂ​ന്നാം ഡി​വി​ഷ​ന്‍, ഐ ​ലീ​ഗ് ര​ണ്ടാം ഡി​വി​ഷ​ന്‍, ഐ ​ലീ​ഗ് എ​ന്നീ മ​ത്സ​ര​ങ്ങ​ളും ക​ളി​ച്ചു. ടീം ​ക്യാ​പ്റ്റ​നു​മാ​യി​രു​ന്നു. 2022-23 സീ​സ​ണി​ല്‍ സൗ​ദി​യി​ലെ റി​യാ​ദി​ല്‍ ന​ട​ന്ന സ​ന്തോ​ഷ് ട്രോ​ഫി ഫൈ​ന​ല്‍ റൗ​ണ്ടി​ല്‍ ചാ​മ്പ്യ​ന്‍​മാ​രാ​യ ക​ര്‍​ണാ​ട​ക ടീ​മി​ന്‍റെ ക്യാ​പ്റ്റ​നു​മാ​യി​രു​ന്നു.