ലോക സാക്ഷരതാ ദിനാചരണവും അനുമോദനവും
1590169
Tuesday, September 9, 2025 1:47 AM IST
കണ്ണൂർ: ജില്ലാ സാക്ഷരതാ മിഷൻ സംഘടിപ്പിച്ച ലോക സാക്ഷരതാ ദിനാചരണവും അനുമോദനവും ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു. സാക്ഷരതാ പഠിതാക്കളായ ഇരിട്ടി നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലത, പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി. റംല എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ജീവിത സാഹചര്യങ്ങളാൽ പഠനം പൂർത്തിയാക്കാൻ സാധിക്കാതെ പോയ ഇരുവരും സാക്ഷരതാ പ്രേരകിന്റെ സഹായത്തോടെയാണ് സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയിരിക്കുന്നത്.
സാക്ഷരത സർവേ നടത്തിയ പയ്യന്നൂർ കോളജിലെ10, 11 എൻഎസ്എസ് യൂണിറ്റുകളെയും കാഞ്ഞി രോട് നെഹർ ആർട്സ് ആൻഡ് സയൻസ് കോളജിലെ എൻഎസ്എസ് യൂണിറ്റുകളെയും അനുമോദിച്ചു.
വായന ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലേഖനമത്സര വിജയികൾക്കുള്ള സമ്മാനദാനം നടത്തി. കണ്ണൂർ യൂണിവേഴ്സിറ്റി എൻഎസ്എസ് യൂണിറ്റുകളുടെ സാക്ഷരതാ സംഘഗാന മത്സരവും നടത്തി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു.