തെരുവോരങ്ങളിൽ "നിറവോണ'വുമായി കെസിവൈഎം അതിരൂപത സമിതി
1590167
Tuesday, September 9, 2025 1:47 AM IST
തലശേരി: ടൗണിലെ തെരുവോരങ്ങളിൽ കഴിയുന്ന എൺപതോളം നിരാലംബർക്കൊപ്പം കെസിവൈഎം തലശേരി അതിരൂപത സമിതി "നിറവോണം' എന്ന പേരിൽ ഓണസദ്യയും കളികളും ഓണസമ്മാനങ്ങളുമായി ഓണാഘോഷം സംഘടിപ്പിച്ചു.
തെരുവോരങ്ങളിൽ കഴിയുന്നവരോടൊപ്പം ആഘോഷിച്ച ഈ ഓണം ജീവിതത്തിൽ മറക്കാൻ കഴിയാത്ത അനുഭവമായെന്ന് നേതൃത്വം നൽകിയ യുവജനങ്ങൾ പറഞ്ഞു. പരിപാടികൾക്ക് കെസിവൈഎം അതിരൂപത ഡയറക്ടർ ഫാ. അഖിൽ മാത്യു മുക്കുഴി ഓണസന്ദേശം നൽകി.
അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര, ജനറൽ സെക്രട്ടറി അമൽ പേഴുംകാട്ടിൽ, ബിബിൻ പീടിയേക്കൽ, എഡ്വിൻ തെക്കേമുറിയിൽ, അഞ്ജു വരിക്കാനിക്കൽ, സിസ്റ്റർ ജോസ്ന റോസ് എസ്എച്ച്, ആൻലിയ ഇരുപ്പുഴിയ്ക്കൽ എന്നിവർ നേതൃത്വം നൽകി.